Thursday, June 19, 2025

കോഴിക്കോട്-ബാലുശ്ശേരി റോഡ് പുനരുദ്ധാരണം വേഗത്തിലാക്കും: മന്ത്രി എ.കെ ശശീന്ദ്രന്‍

Must Read

കോഴിക്കോട്-ബാലുശ്ശേരി റോഡിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. എലത്തൂര്‍ മണ്ഡലത്തിലെ പ്രാദേശിക പത്രപ്രവര്‍ത്തകരുമായി കോഴിക്കോട് ഗസ്റ്റ് ഹൌസില്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു മന്ത്രി.

സ്ഥലം ഏറ്റെടുക്കല്‍ നടപടിക്ക് 162 കോടിയാണ് ആവശ്യമുള്ളത്. അതില്‍ രണ്ട് ഘട്ടങ്ങളിലായി 19 കോടി 50 ലക്ഷം രൂപ നല്‍കി. ഇപ്പോള്‍ 69 കോടി രൂപകൂടി അനുവദിച്ചു. ഇതുള്‍പ്പെടെ 88 കോടി രൂപ ആകെ അനുവദിച്ചിട്ടുണ്ട്. ബാക്കി ആവശ്യമുള്ളത് 73 കോടി രൂപയാണ്. പുനരുദ്ധാരണവും പുനസ്ഥാപനവും ഉള്‍പ്പെടെ റോഡ് നവീകരണത്തിനായി 250 കോടി രൂപയും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതിനായി ചമയങ്ങളുടെ വില നിര്‍ണ്ണയ പട്ടിക പൂര്‍ത്തീകരിക്കുകയും തുടര്‍ന്നുള്ള ഡി.വി.എസ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ (കിഫ്ബി) പൂര്‍ത്തീകരിച്ച് കോഴിക്കോട് ജില്ലാ കലക്ടര്‍ മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 19(1) നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കാനുള്ള പ്രാഥമിക നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.

വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് 2.03 കോടി രൂപയാണ് ഈ വര്‍ഷം ചെലവാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഒരുകോടിയില്‍ അധികം രൂപ തീരദേശ ഫണ്ട് ആയും ചെലവഴിക്കും.

രണ്ടു കോടി രൂപ ചെലവഴിച്ചു കൊണ്ട് അംബേദ്കര്‍ കോളനി നവീകരണം നടത്തും. നവീകരണത്തിനായി ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത് തലക്കുളത്തൂര്‍ പഞ്ചായത്തിലെ പറപ്പാറ കോളനിയും കാക്കൂര്‍ പഞ്ചായത്തിലെ അടുക്കന്‍മല കോളനിയുമാണ്. കോളനിവാസികളുമായി ചര്‍ച്ച ചെയ്ത് അടിസ്ഥാന സൗകര്യത്തെകുറിച്ച് ചര്‍ച്ച ചെയ്ത് പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് അഞ്ചരക്കോടിയോളം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. മണ്ഡലത്തില്‍ മൊത്തമായി പദ്ധതികള്‍ക്ക് 25 കോടിയോളം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എലത്തൂര്‍ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജനപ്രതിനിധികളുടെ മുമ്പില്‍ സമര്‍പ്പിക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img