കോഴിക്കോട്: കേരള സൈഗാള്‍ എന്നറിയപ്പെട്ട കോഴിക്കോട് അബ്ദുല്‍ഖാദറിനെ നഗരത്തിലെ സംഗീതപ്രേമികള്‍ അനുസ്മരിച്ചു. കോഴിക്കോടന്‍ രാവുകളെ സംഗീതസാന്ദ്ര മാക്കിയ കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ 46ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്‍ (കല )യുടെ ആഭിമുഖ്യത്തില്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടി മുന്‍ മേയര്‍ ടി.പി ദാസന്‍ ഉദ്ഘാടനം ചെയ്തു.
കല വൈസ് പ്രസിഡന്റ്, വിനീഷ് വിദ്യാധരന്‍ അധ്യക്ഷ തവഹിച്ചു. ഡോ, ഹാഫിസ് മുഹമ്മദ് അനുസ്മരണപ്രഭാഷണം നടത്തി, അഡ്വ.. കെ. പി അശോക് കുമാര്‍, കെ സുബൈര്‍, ബീരാന്‍ കല്‍പ്പുറത്തു എന്നിവര്‍ സംസാരിച്ചു,തുടര്‍ന്നു പ്രശസ്ത ഗായകരായ, ഭാനുപ്രകാശ്, അഞ്ജലി എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേള അരങ്ങേറി. പഴയഗാനങ്ങളും പുതിയ പാട്ടുകളും കോര്‍ത്തിണക്കിയ ഗാനമേള ടൗണ്‍ഹാളിലെ നിറഞ്ഞ സദസ്സിന് ആഹ്ലാദം പകര്‍ന്നു.