മംഗളൂരു : കാസര്‍കോട് നാഷണല്‍ സ്പോര്‍ട്സ് ക്ലബ് പ്രസിഡണ്ടായി തെഞ്ഞെടുക്കപ്പെട്ട കെ. എം. ഹനീഫക്ക് മംഗളൂരുവിലെ മുന്‍ നാഷണല്‍ സ്പോര്‍ട്സ് ക്ലബ് താരങ്ങളും കാസര്‍കോട് ഗവ. കോളേജ് സഹപാഠികളും ചേര്‍ന്ന് സ്വീകരണം നല്കി. മംഗളൂറു മോത്തിമഹല്‍ ഹാളില്‍ നടന്ന ചടങ്ങ് ദക്ഷിണ കന്നട ജില്ല ഫുട്ബോള്‍ അസോസിയേഷന് പ്രസിഡണ്ട് ഡി .എം. അസ്ലം ഉദ്ഘാടനം ചെയ്തു.
കര്‍ണാടക ബാങ്ക് റിട്ട. മാനേജറും കവിയുമായ ഗിരിധര്‍ രാഘവന് അധ്യക്ഷത വഹിച്ചു. കേരള ഫുട്ബോള്‍ ടീം മുന്‍ മാനേജര്‍ പി. സി. ആസിഫ് സ്വാഗതവും ബപ്പിടി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു, പി എ ഫസ്റ്റ് ഗ്രേഡ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സര്‍ഫ്രാസ്, യെനെപോയ മെഡിക്കല്‍ കോളേജ് ശസ്ത്രക്രിയ വിഭാഗം തലവന്‍ ഡോ. പി. എസ്. അമീര്‍ അലി, പി സ് എം ബഷീര്‍, റിട്ട. സബ് ഇന്‍സ്പെക്ടര്‍ വിശ്വനാഥ്ന്, റിട്ട. ഫോറെസ്റ്റ് സൂപ്രണ്ട് അഡ്വ. മൊയ്തു പെര്‍ള, എഞ്ചിനീയര്‍ ബക്കര്‍, കസ്റ്റംസ് സൂപ്രണ്ട് കാജര്‍ മുഹമ്മദ്, മുന്‍ നാഷണല്‍ സ്പോര്‍ട്സ് ക്ലബ് താരങ്ങളായ അബ്ദുല്ല, ഫയാസ് അഹ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.