കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നിര്‍ദ്ധനര്‍ക്കുള്ള ഭക്ഷ്യ സാധന കിറ്റ് വിതണം കേരള സൗഹൃദകൂട്ടായ്മ ജില്ല പ്രസിഡന്റ് നാസര്‍ മുക്കം ഉദ്ഘാടനം ചെയ്തു. റീജ കക്കോടി അധ്യക്ഷയായി. ഡോ. സാബിറ സലാം മുഖ്യാതിഥിയായി. ഡോ.സാബിറക്ക് കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് ഉപഹാരം സമര്‍പ്പിച്ചു. റിലീഫിന് അര്‍ഹരായവരുടെ ലിസ്റ്റ് മന്‍സൂര്‍ അക്കര കാസര്‍കോട് ഏറ്റുവാങ്ങി.
കണ്‍വീനര്‍ എ. കെ ജാബിര്‍ കക്കാടി, സുഹൈല്തങ്ങള് കൊന്നാറ, പി.അനില്‍, കെ.റിഷാദ്, എ.കെ നാജിയ ജാഷില്‍, ഡോ.എന്‍.എം ദിവ്യ, കെ.പി അബൂബക്കര്‍, കെ.ഒ മീനാസ്, ഇ.കെ റസിയ, ബുഷ്റ ജാബിര്‍, എസ്.പി താഹിറ, കെ.പി ഷറീന സംസാരിച്ചു.