Thursday, June 19, 2025

താമരശ്ശേരിയില വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം:
മുഖ്യപ്രതി റിമാന്‍ഡില്‍

Must Read

കോഴിക്കോട്: താമരശ്ശേരി വെഴുപ്പൂരില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ മുഖ്യപ്രതി അലി ഉബൈറാന്‍(26) റിമാന്‍ഡില്‍. ഗള്‍ഫിലെ ബന്ധുവിന്റെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പണമിടപാടിന്റെ പേരില്‍ തച്ചംപൊയില്‍ അവേലം പയ്യമ്പടി മുഹമ്മദ് അഷ്‌റഫ് എന്ന വിച്ചിയെ(55) തട്ടിക്കൊണ്ടുപോയ കേസിലാണ് അലി ഉബൈറാന്‍ പിടിയിലായത്. 2022 ഒക്ടോബര്‍ 22ന് രാത്രിയാണ് മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയത്. മലപ്പുറം കാവന്നൂര്‍ സ്വദേളശി അബ്ദുല്‍ സലാമിന്റെയും അലി ഉബൈറാന്റെയും ഉടമസ്ഥതയിലുള്ള സ്വര്‍ണം കേരളത്തിലേക്ക് കൊണ്ടുവരാന്‍ സമ്മതിക്കാതെ മുക്കം സ്വദേശി ഗള്‍ഫില്‍ തടഞ്ഞുവെച്ചിരുന്നു. ഇത് വിട്ടുകിട്ടാന്‍ വേണ്ടിയാണ് മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് വിട്ടയക്കുകയായിരുന്നു.


തട്ടിക്കൊണ്ടുപോകല്‍ കേസിലെ മറ്റൊരു പ്രതി രണ്ടത്താണി മുഹമ്മദ് ജൗഹറി(33)നെ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ പൊലീസ് പിടികൂടിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ എള്ളങ്ങല്‍ ഷബീബ് റഹ്മാന്‍(27), മുഹമ്മദ് നാസ്(23) എന്നിവരും അറസ്റ്റിലായതോടെയാണ് മുഹമ്മദ് അഷ്‌റഫിനെ വിട്ടയക്കാന്‍ സംഘം തയാറായത്. കേസില്‍ ഏഴ് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img