Thursday, June 19, 2025

കാരന്തൂർ എഎംഎൽപി സ്കൂൾ 94 ആം വാർഷികാഘോഷവും യാത്രയയപ്പ് യോഗവും നടന്നു

Must Read

കുന്ദമംഗലം:കാരന്തൂർ എഎംഎൽപി സ്കൂൾ 94 ആം വാർഷികാഘോഷവും 36വർഷത്തെ സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പി പി സുഹറടീച്ചർക്കുള്ള യാത്രയയപ്പ് യോഗവും കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പി ടി എ പ്രസിഡണ്ട് സിദ്ദീഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു. ഇഖ്റ ഹോസ്പിറ്റൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പി സി അൻവർ മുഖ്യാതിഥിയായി. കെ തറുവൈകുട്ടി ഹാജി സ്മാരക സ്കോളർഷിപ്പ് അദ്ദേഹം വിതരണം ചെയ്തു. വിരമിക്കുന്ന പി പി സുഹറ ടീച്ചർക്കുള്ള ഉപഹാരം മാനേജർ എം ബീരാൻ ഹാജി നൽകി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസം ആരോഗ്യം സ്ഥിരം സമിതി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, ഗ്രാമപഞ്ചായത്ത് അംഗം ഷൈജ വളപ്പിൽ, സ്കൂൾ കമ്മിറ്റി സെക്രട്ടറി പി. അഷ്‌റഫ്‌ ഹാജി, പി ടി എ വൈസ് പ്രസിഡണ്ട് മൊയ്തീൻ കോയ കണിയാറക്കൽ, പി കോയ മാസ്റ്റർ, സി കെ റുക്കിയ ടീച്ചർ, എം സി രാജൻ, പി മുഹമ്മദ് മാസ്റ്റർ, കെ ഉമ്മർ മാസ്റ്റർ, പി.ബഷീർ മാസ്റ്റർ, സി. അബ്ദുൽ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.

സ്കൂൾ ബുൾ ബുൾ യൂണിറ്റ് ഉദ്ഘാടനം ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സ്റ്റേറ്റ് അസി. കമ്മിഷണർ എം. രാമചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ ഉപഹാരങ്ങളും വിതരണം ചെയ്തു കെ കെ. ആയിഷബി ടീച്ചർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഹെഡ് മാസ്റ്റർ കെ. ബഷീർ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി സി. നജ്മ ടീച്ചർ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img