കാസർകോട്:സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള പൂരക്കളി അകാദമി പുന:സംഘടിപ്പിച്ചു. പൂരക്കളി ആശാനും മുന്‍ ഉദുമ എംഎല്‍എയുമായ കെ കുഞ്ഞിരാമന്‍ ആണ് ചെയര്‍മാന്‍.
20 വയസ് മുതല്‍ അരങ്ങിലുള്ള പൂരക്കളി കലാകാരനാണ് ഇദ്ദേഹം.
മറ്റുഭാരവാഹികള്‍: വി.പി .മോഹനന്‍ (സെക്രട്ടറി), രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, ടി .ഐ .മധുസൂദനന്‍ എംഎല്‍എ, ഡോ. എ വിപിന്‍ പണിക്കര്‍, ഗോപാലകൃഷ്ണ പണിക്കര്‍, വി വി കുഞ്ഞിക്കണ്ണന്‍, കെ സന്തോഷ്‌കുമാര്‍, കെ കമലാക്ഷന്‍ പണിക്കര്‍, വി പി ബാബു, വിനോദ് പണിക്കര്‍, സജീകുമാര്‍ പണിക്കര്‍, അഡ്വ. എം വി അമരേശന്‍, കേരള നാടന്‍ കലാ അക്കാദമി പ്രതിനിധി (അംഗങ്ങള്‍).