Thursday, June 19, 2025

ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: പൊലീസിനെതിരെ പരാതി

Must Read

കോഴിക്കോട്: മെഡിക്കല്‍ കോളജിന് സമീപം ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ബന്ധുക്കളുടെ പരാതി. കല്‍പറ്റ വെള്ളാരംകുന്ന് അഡ്‌ലേഡ് പാറവയല്‍ കോളനിയിലെ വിശ്വനാഥന്‍(46) ആണ് ജീവനൊടുക്കിയത്. ആള്‍ക്കൂട്ടം മര്‍ദിച്ചതിനെതുടര്‍ന്ന് അപമാനം മൂലം ആത്മഹത്യ ചെയ്തതെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.

വിശ്വനാഥന്റെ ഭാര്യ ബിന്ദുവിനെ പ്രസവത്തിനായി ചൊവ്വാഴ്ചയാണ് ഇവര്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്. ആശുപത്രി മുറ്റത്ത് കൂട്ടിരിപ്പുകാര്‍ക്കുള്ള സ്ഥലത്തായിരുന്നു വിശ്വനാഥന്‍ അതിനിടെ ആരുടെയോ മൊബൈല്‍ ഫോണും പണവും നഷ്ടമായെന്നും വിശ്വനാഥനാണ് എടുത്തതെന്നും ആരോപിച്ച് ചിലര്‍ ബഹളമുണ്ടാക്കി. ചിലര്‍ വിശ്വനാഥനെ മര്‍ദിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ആള്‍ക്കൂട്ടം വിശ്വനാഥനെ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരുടെ മുന്നില്‍ ഹാജരാക്കുകയും ചെയ്തു. മോഷണം നടന്നതായി പരാതിയുള്ളവര്‍ക്ക് പൊലീസില്‍ അറിയിക്കാമെന്ന് സെക്യൂരിറ്റിക്കാര്‍ പറഞ്ഞെങ്കിലും ആരും പരാതി കൊടുത്തിട്ടില്ല. സംഭവം സംബന്ധിച്ച് വിശ്വനാഥന്റെ ബന്ധുക്കള്‍ പരാതി നല്‍കിയപ്പോള്‍ പൊലീസ് അപമാനിക്കുന്ന വിധം പെരുമാറിയെന്നും ആക്ഷേപമുയര്‍ന്നു. അതേസമയം, പൊലീസ് ഇത് നിഷേധിച്ചു.


മരണം നടന്നത് ആശുപത്രി കോമ്പൗണ്ടിന്റെ പുറത്തായതിനാല്‍ പരാതി നല്‍കിയിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു. മെഡിക്കല്‍ കോളജിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. വിശ്വനാഥന്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഓടിപ്പോവുന്ന ദശ്യം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മര്‍ദ്ദിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img