Wednesday, June 18, 2025

ഹ്യൂമൺ റൈറ്റ്സ് ഫോറം ജില്ലാ കൺവെൻഷൻ

Must Read

കൊച്ചി: ഹ്യൂമൺ റൈറ്റ്സ് ഫോറം എറണാകുളം ജില്ലാ കൺവെൻഷൻ മുൻ പാർലമെന്റ് അംഗം ഡോ.സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് പി.രംഗദാസ പ്രഭു അധ്യക്ഷനായി. സംസ്ഥാന പ്രസിഡണ്ട് ടി.കെ.അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. ശുദ്ധ വായു,ശുദ്ധ ജലം,കലാലയ ലഹരി എന്നീ വിഷയങ്ങളിലുള്ള പ്രമേയം സംസ്ഥാന കോഡിനേറ്റർ സജി നമ്പൂതിരി അവതരിപ്പിച്ചു.

ഹ്യൂമൻ റൈറ്റ്സ് ഫോറം ഭാവിക്കുവേണ്ടി ഊന്നൽ നൽകി പ്രമേയമായി അവതരിപ്പിച്ചിട്ടുള്ള ശുദ്ധവായുവും ശുദ്ധജലവും സമീപഭാവിയിൽ ദൗർലഭ്യം നേരിടാൻ പോകുന്ന രണ്ട് പ്രധാന മനുഷ്യാവകാശങ്ങളാണെന്നും അതിനു വേണ്ടിയുള്ള ഹ്യൂമൺ റൈറ്റ്സ് ഫോറത്തിന്റെ ആത്മാർത്ഥ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും അഡ്വ.സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
ജെ.ജെ.കുറ്റിക്കാട്ട്,ഡോ.ബിനോയ്‌ ഭാസ്കരൻ,ജോസ് ആന്റണി,
കെ.എ.ആന്റണി,അഡ്വ.കെ.എ.സിയാദ്,ടി.സി.ജോർജ്,ഡോ.കെ.ബി.അരുൺ ബാബു,ബിജോയ് സ്രാമ്പിക്കൽ,അഡ്വ.അമൽ സലീം,
പ്രശാന്ത് തട്ടത്തുമല,രാജേഷ്എസ്.ബാബു,ഖാദർ മാവേലി,മേരികുട്ടി ജോർജ്,ശിവൻ വട്ടേകുന്നം,ടി.പി.രമ,ഗിരീഷ് ചുള്ളികാവ് തുടങ്ങിയവർ പ്രസംഗിച്ചു. അംഗത്വ കാർഡ് വിതരണവും നടന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img