Wednesday, June 18, 2025

രാഷ്ട്രീയ പ്രബുദ്ധതയിലൂടെയാവണം വെല്ലുവിളികളെ നേരിടേണ്ടത്: ഇസ്മാഈല്‍ ഏറാമല

Must Read

ദുബൈ: ജനാധിപത്യത്തിനും മതേതരത്വത്തിനും പൗരത്വത്തിനുമെതിരെ ഉയരുന്ന വെല്ലുവിളികളെ നേരിടുന്നത് തികഞ്ഞ രാഷ്ട്രീയ പ്രബുദ്ധതയിലൂടെ തന്നെയാവണമെന്നും അതിനു കരുത്തുള്ള തലമുറയെ വാര്‍ത്തെടുക്കുകയാണ് ജനാധിപത്യ ബോധമുള്ള സംഘടനകളും നേതാക്കളും ചെയ്യേണ്ടതെന്നും ദുബൈ കെ.എം.സി.സി.  കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇസ്മാഈല്‍ ഏറാമല വ്യക്തമാക്കി. ഒരു ജനാധിപത്യ രാജ്യത്തുണ്ടാവുന്ന ഏതു പ്രശ്‌നത്തിനും രാഷ്ട്രീയ പരിഹാരമുണ്ട്. യുക്തി പൂര്‍വം അതിലേക്കെത്തിച്ചേരുന്ന ഇഛാശക്തിയുള്ള നേതൃത്വമാണാവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹത്തായ ഈ ദൗത്യമാണ്  ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നിര്‍വ്വഹിക്കുന്നത്.

ദുബൈയില്‍, മൂടാടി പഞ്ചായത്ത് കെ.എം.സി.സി.  പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇസ്മാഈല്‍ ഏറാമല. സിറാജ് കോടിക്കല്‍ അധ്യക്ഷത വഹിച്ചു.

വി. കെ. കെ. റിയാസ്, നാസിം പാണക്കാട്, ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍, പി. വി. നിസാര്‍, ജാഫര്‍ നിലയെടുത്ത്, എഫ്. എം. ഫൈസല്‍, ഹാരിസ് തൈക്കണ്ടി, മുഹമ്മദലി മലമ്മല്‍, കെ. കെ. മുര്‍ഷിദ്, സിദ്ധീഖ് പുറത്താട്ട് സംസാരിച്ചു. വി. കെ. കെ. റാഷിദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ വി. കെ. അബ്ദുല്‍ ഖാദര്‍ മൗലവിയുടെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. യൂനുസ് വരിക്കോളി സ്വാഗതവും നബീല്‍ നാരങ്ങോളി നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img