കുന്ദമംഗലം: ഹെവന്‍സ് പ്രീ സ്കൂള്‍ കുന്ദമംഗലം അഞ്ചാമത് വാര്‍ഷിക ആഘോഷവും ബിരുദ ദാന ചടങ്ങും നടന്നു. കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ചടങ്ങ് പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. എം.സി.ഇ.ടി ചെയര്മാന് വി.പി. ബഷീര്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ എം.സിബഗത്തുള്ള സ്വാഗതം പറഞ്ഞു. കുട്ടികള്‍ക്കുള്ള ബിരുദദാന മൊമെന്റോയും സര്‍ട്ടിഫിക്കറ്റും മന്ത്രി വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ ജസീന മുനീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എ, പി.ടി.എ റഹീം, കേരള മദ്രസ ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് എം.പി അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ മുഖ്യാത്ഥികാളായിരുന്നു.
വിവിധ മത്സരങ്ങളുടെ ഫല പ്രഖ്യാപനം പി.എം ഷെരിഫുദ്ധീന് (എം.സി.ഇ.ടി) വൈസ് ചെയര്മാന് നടത്തി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അരിയില്‍ അലവി ,എ.ഇ.ഒ പോള്‍ കെ.ജെ സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് അഷ്റഫ്, ജനാര്ദ്ദനന് കളരിക്കണ്ടി,സുധീഷ് കുരിക്കത്തൂര്‍, കെ.കെ അബ്ദുള്‍, ഹമീദ്,പി.കെ ബാപ്പു ഹാജി ,കെ.ടി. ഇബ്രാഹിം മാസ്റ്റര്‍ , എം.ബാബുമോന് ,സുബാഷ്, കേരള വ്യാപാരി വ്യവസായി സമിതി, ഇ.പി ലിയാഖത്ത് അലി , സുബെര്‍ കുന്ദമംഗലം, എച്ച് ദീപു, റംസി അഹമ്മദ് കുട്ടി എന്നിവര്‍ സംബന്ധിച്ചു. പി.ടി.എ പ്രസിഡന്റ് ഷിഫാ ഷെറിന് നന്ദി പറഞ്ഞു.