മാവൂര്‍: പാര്‍ട്ടി പ്രവര്‍ത്തകര്‍ സാമൂഹിക പ്രബദ്ധതയായി ഏറ്റെടുക്കേണ്ട മഹാപ്രസ്ഥാനമായി വികാസം കൊണ്ടിരിക്കുകയാണ് സി.എച്ച്. സെന്ററുകളെന്നും, ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ സി.എച്ച്. സെന്ററുകള്‍ നടത്തുന്ന കാരുണ്യ ആശ്വാസ സേവന പ്രവര്‍ത്തനങ്ങളാണ് അതിനു കാരണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം. ഷാജി വ്യക്തമാക്കി. മനുഷ്യന്റെ സാധാരണ ജീവിതത്തില്‍ സംഭവിക്കുന്ന ചെറിയ വീഴ്ചകള്‍ക്ക് പ്രായശ്ചിത്തമാണ് അശരണരെയും ആലംബ ഹീനരെയും സഹായിക്കുക വഴി ലഭിക്കുന്ന അനുഗ്രഹം. മരുന്നിനും വിശ്രമത്തിനുമൊപ്പം സ്‌നേഹ പൂര്‍വമുള്ള ചേര്‍ത്തുപിടിക്കലാണ് ഓരോ രോഗിയും ആഗ്രഹിക്കുന്നത്. അതാണ് ഇവിടെ സി.എച്ച് സെന്റര്‍ നിര്‍വഹിക്കുന്നതെന്നും ഷാജി ഓര്‍മിച്ചു.
ചൂലൂര്‍ സി.എച്ച് സെന്റര്‍ ഉദ്ഘടനത്തോടനുബന്ധിച്ചു ചേര്‍ന്ന വനിതാ ജനപ്രതിനിധികളുടെയും വനിതാ ലീഗ് ഭാരവാഹികളുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാന്‍സര്‍ രോഗം പേടിപ്പിക്കും വിധം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, എം.വി.ആര്‍ കാന്‍സര്‍ സെന്ററിനടുത്തു സ്ഥാപിച്ച സി.എച്ച് സെന്ററിന്റെ യുക്തിയും അനിവാര്യതയും അദ്ദേഹം എടുത്തു പറഞ്ഞു.
സ്വാഗത സംഘം ചെയര്‍മാന്‍ ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി. യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ. എ. ഖാദര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. കോഴിക്കോട് ജില്ലാ വനിതാ ലീഗ് ജനറല്‍ സെക്രട്ടറി പി. ടി. എം. ഷറഫുന്നിസ ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. കണ്‍വീനര്‍ നാസര്‍ എസ്‌റ്റേറ്റ് മുക്ക്, ടി. പി. ചെറൂപ്പ, എ. പി. സഫിയ, ടി. കെ. സീനത്ത്, മുംതാസ് ഹമീദ്, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഷംലൂലത്ത്, എന്‍. പി. ഹംസ മാസ്റ്റര്‍, ഖദീജാ കരീം, സി. മുനീറത്ത്, എം. കെ. നദീറ സംസാരിച്ചു.