കോഴിക്കോട്: സ്വര്‍ണത്തിന് വില കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. 42,080 രൂപയായിരുന്നത് ഇന്ന് 42,000 ആയി കുറഞ്ഞു. വാലന്റൈന്‍ ദിനത്തില്‍ സമ്മാനം നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വില കുറഞ്ഞത് തെല്ല് ആശ്വാസമാകും. വളരെ ചെറിയ കുറവ് മാത്രമെ വന്നിട്ടുള്ളൂവെങ്കിലും കേരളത്തിലെ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്.
പവന് 40,000 കടന്നശേഷം അതില്‍ നിന്ന് ഇതുവരെ താഴോട്ട് പോയിട്ടില്ല. വില കൂടിയാലും വ്യാപാരം നല്ല നിലയില്‍ നടക്കുമെന്നതാണ് കേരളത്തിലെ സ്വര്‍ണവിപണിയുടെ പ്രത്യേകത.