കോഴിക്കോട്: ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായിരുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ അനുസ്മരണം’സ്മൃതി’ സംഘടിപ്പിക്കുന്നു.
ഗിരീഷ് പുത്തഞ്ചേരിയുടെ ചരമദിനമായ 10 ന് വൈകിട്ട് മൂന്നു മണിക്ക് കോഴിക്കോട്, മൊയ്തു മൗലവി ദേശീയ സ്വാതന്ത്ര്യ സമര ചരിത്ര മ്യൂസിയം അങ്കണത്തില്‍ നടക്കുന്ന പരിപാടി തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഗായകനും എഴുത്തുകാരനുമായ വി.ടി. മുരളി അനുസ്മരണ പ്രഭാഷണം നടത്തും. ചലച്ചിത്ര പിന്നണി ഗായകന് പി.കെ.സുനില്‍കുമാര്‍ ഗാനാഞ്ജലി അര്‍പ്പിക്കും. ഗിരീഷ് പുത്തഞ്ചേരി ഫൗണ്ടേഷന് ജോയിന്റ് സെക്രട്ടറി കെ.രമേശ് ബാബു പങ്കെടുക്കും.
ഗിരീഷ് പുത്തഞ്ചേരി ഫൗണ്ടേഷന്റേയും സാമൂതിരി ഗുരുവായൂരപ്പന് കോളേജിന്റേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.