Friday, June 20, 2025

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നു: ചെന്നിത്തല

Must Read

കോഴിക്കോട്: ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ വരെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന നീക്കങ്ങളാണ് കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഹൈദരലി ശിഹാബ് തങ്ങളുടെ ഓര്‍മ്മപുസ്തകം ആറ്റപ്പൂ മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റില്‍ മൃഗീയ ഭൂരിപക്ഷം ഉണ്ടെന്ന ധാര്‍ഷ്ട്യത്തില്‍ 1973ല്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ ന്യൂനപക്ഷ സംരക്ഷണം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ കവര്‍ന്നെടുക്കാനാണ് ശ്രമം. മതന്യൂനപക്ഷങ്ങളുടെ സ്‌കോളര്‍ഷിപ്പുകളും ഗവേഷണ ആനുകൂല്യങ്ങളും ഇല്ലാതാക്കുകയാണ്. കോടതികളുടെ അധികാരത്തില്‍ പോലും കേന്ദ്ര സര്‍ക്കാര്‍ കൈകടത്തുന്നു. ജഡ്ജിമാരെ നിയമിക്കുന്നതിലും ഇടപെടല്‍ ഉണ്ടാവുകയാണ്. ചെന്നിത്തല പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കുകയും ജാഗ്രത പുലര്‍ത്തുകയും വേണം. ഈ സന്ദര്‍ഭത്തില്‍ ഹൈദരലി ശിഹാബ് തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ ഊര്‍ജ്ജം പകരുന്നതാണെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. ആത്മീയമായും രാഷ്ട്രീയമായയും പക്വത നിറഞ്ഞ തീരുമാനങ്ങള്‍ എടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. യു.ഡി.എഫ് എത്ര ഗഹനവും സങ്കീര്‍ണവുമായ വിഷയങ്ങളില്‍ പെടുമ്പോഴും അതിനെ സൂക്ഷ്മമായി വിലയിരുത്താനും വളരെ പെട്ടെന്ന് പരിഹാരം നിര്‍ദേശിക്കാനും ഹൈദരലി തങ്ങള്‍ക്ക് സാധിച്ചിരുന്നു. എല്ലാ പ്രശ്നങ്ങള്‍ക്കും തങ്ങളുടെ മുന്നില്‍ പരിഹാരം ഉണ്ടായിരുന്നു. മുന്നണിയിലെ ഒരു പ്രശ്നവും അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ പരിഹാരമുണ്ടാകാതെ പോയിട്ടില്ല. ഇത്രയധികം ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴും സ്റ്റാമ്പ് കലക്ഷന്‍ തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടാനും ഹൈദരലി തങ്ങള്‍ സമയം കണ്ടെത്തി എന്നത് വിസ്മയാവഹമാണ്. ചെന്നിത്തല പറഞ്ഞു.

പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ പുസ്തകം ഏറ്റുവാങ്ങി. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.ജി രാധാകൃഷ്ണന്‍ ഹൈദരലി തങ്ങള്‍ അനുസ്മരണപ്രഭാഷണം നടത്തി. സുപ്രഭാതം മാനേജിങ് എഡിറ്റര്‍ ടി.പി ചെറൂപ്പ പുസ്തകം പരിചയപ്പെടുത്തി. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദര്‍, എം.സി മായിന്‍ഹാജി, ഉമ്മര്‍ പാണ്ടികശാല, കെ. പ്രവീണ്‍കുമാര്‍, സൂര്യ അബ്ദുല്‍ഗഫൂര്‍, ഇസ്മായില്‍കുഞ്ഞിഹാജി മാന്നാര്‍ പ്രസംഗിച്ചു. സുപ്രഭാതം എഡിറ്റര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി സ്വാഗതവും എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ. മോയിന്‍കുട്ടി നന്ദിയും പറഞ്ഞു. കോഴിക്കോട് ഖാസി മുഹമ്മദ്കോയ ജമലുല്ലൈലിതങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img