Wednesday, June 18, 2025

ഇന്ധന സെസ്: ജനങ്ങളോടുള്ള കടുത്ത വെല്ലുവിളി -പി.കെ കുഞ്ഞാലിക്കുട്ടി

Must Read

കോഴിക്കോട്: പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാറിന്റെ നടപടി കടുത്ത ജനദ്രോഹവും വോട്ട് ചെയ്ത് അധികാരം നല്‍കിയ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.

ബജറ്റ് നിര്‍ദേശങ്ങളിലെ നികുതിവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ രാപ്പകല്‍ സമരത്തിന്റെ സംസ്ഥാനതല സമാപനം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിന് ഇത്തരം കാര്യങ്ങളില്‍ ഏകപക്ഷീയമായ തീരുമാനം എടുക്കാനാവില്ല. ഇവിടെ ശക്തമായപ്രതിപക്ഷമുണ്ട്. അവരുമായി ആലോചിക്കണം. ഇത്തരം ജനവിരുദ്ധനയങ്ങള്‍ ചോദ്യം ചെയ്യാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ട്. അവര്‍ അത് നിര്‍വഹിക്കും. ജനങ്ങള്‍ക്ക് പ്രതികരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അതാണ് സമരരൂപത്തില്‍ ഇവിടെ കണ്ടുവരുന്നത്. അത് കണ്ടില്ലെന്ന് നടച്ചിട്ട് കാര്യമില്ല. ഒരു കാരണവശാലും സെസ് പിന്‍വലിക്കില്ലെന്ന ധനമന്ത്രിയുടെ വാക്കുകള്‍ ധാര്‍ഷ്ട്യം നിറഞ്ഞതാണ്. എന്നാല്‍ ജനങ്ങളുടെ കോടതിയില്‍ ഇതിനെല്ലാം മറുപടി പറയേണ്ടിവരും. അത് താമസിയാതെ ഇടതുമുന്നണിക്കും സി.പി.എമ്മിനും ബോധ്യപ്പെടും.
യു.ഡി.എഫ് എന്നും ജനങ്ങള്‍ക്ക് ഒപ്പമാണ്. ജനങ്ങള്‍ക്കുവേണ്ടി ഐക്യമുന്നണി ഒരുപാട് സമരങ്ങള്‍ നടത്തിയിട്ടുണ്ട്. കെ. റെയില്‍ വിഷയത്തിലും മറ്റും അതാണ് നാം കണ്ടത്. ഏറ്റെടുത്ത സമരങ്ങളെല്ലാം വിജയിച്ചു. സര്‍ക്കാറിനെ തിരുത്തിക്കാന്‍ സാധിച്ചു. ഗവര്‍ണര്‍ വിഷയത്തിലും ബഫര്‍സോണ്‍ വിഷയത്തിലും ഇടതുമുന്നണി എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് ചെയ്തത്. ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന നിര്‍ദേശം യു.ഡി.എഫ് ആണ് മുന്നോട്ടുവെച്ചത്. യു.ഡി.എഫ് പ്രശ്‌നം ഏറ്റെടുത്തു. സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. അതെല്ലാം ജനങ്ങള്‍ക്കുവേണ്ടിയാണ് ചെയ്തത്. കുഞ്ഞാലിക്കുട്ടി പറഞ്ഞു.


മത്സ്യത്തൊഴിലാളികളും കര്‍ഷകരും കൂലിപ്പണിക്കാരും എല്ലാം ദുരിതം പേറുകയാണ്. ഇതിന് ഒരു അവസാനം ഉണ്ടാകണം. അല്ലെങ്കില്‍ ജനരോഷം ആളിക്കത്തും. കേന്ദ്രം നികുതി വര്‍ധിപ്പിച്ച ഘട്ടത്തില്‍ ഇളവ് നല്‍കി ജനങ്ങളുടെ കൂടെ നിന്ന ചരിത്രമാണ് യു.ഡി.എഫിനുള്ളത്. ഈ സമരം ഇനിയും ശക്തമാക്കും. കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ. ബാലനാരായണന്‍ അധ്യക്ഷനായി. എം.എ റസാഖ്, ഉമ്മര്‍ പാണ്ടികശാല, അഡ്വ. കെ. പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img