Thursday, June 19, 2025

മുന്‍ എം.എല്‍.എ സി.പി കുഞ്ഞു അന്തരിച്ചു

Must Read

കോഴിക്കോട്: മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ സി.പി കുഞ്ഞു(93) അന്തരിച്ചു. 1987 മുതല്‍ 1991 വരെ കോഴിക്കോട് രണ്ടില്‍ നിന്ന് കേരളനിയമസഭയില്‍ അംഗമായിരുന്നു. അതിനുശേഷം കോര്‍പറേഷന്‍ കൗണ്‍സിലിലേക്കും മത്സരിച്ചു ജയിച്ചു. കൗണ്‍സിലില്‍ സഭാനേതാവായിരുന്നു.

ഡെപ്യൂട്ടി മേയര്‍ സി.പി മുസഫര്‍ അഹമ്മദ് മകനാണ്. സി.പി.എം ജില്ലാ കമ്മിറ്റി അംഗം, വഖഫ് ബോര്‍ഡ് അംഗം, കെ.എസ്.ഇ.ബി കണ്‍സെള്‍റ്റീവ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.


1930 ജൂണ്‍ 30ന് കുഞ്ഞലവി ഹാജി, ഫാത്തിമ ദമ്പതികളുടെ മകനായാണ് ജനനം. ഭാര്യ: എം.എം ഖദീശാബി. നാല് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളും ഉണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img