മംഗളൂറു:മൈസൂറു ചാമുണ്ഡി, ഗോപാല സ്വാമി കുന്നുകളില്‍ ആളിപ്പടര്‍ന്ന തീ നൂറുകണക്കിന് ഏക്കറില്‍ സസ്യലതാതികള്‍ നക്കിത്തുടച്ചു. വൃക്ഷങ്ങള്‍ കൂട്ടത്തോടെ കത്തിയപ്പോള്‍ ശിഖരങ്ങളില്‍ കൂടുകൂട്ടിയതും അല്ലാത്തതുമായ പലയിനം പക്ഷികള്‍ കൂട്ടത്തോടെ ചത്തു. നന്തി പ്രതിമ റോഡ് പരിസരത്ത് പ്രത്യക്ഷപ്പെട്ട തീ അതിവേഗം പടരുകയായിരുന്നു. ഉച്ച1 2.30തോടെയാണ് തീ കണ്ടത്. രണ്ടരയോടെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും കാറ്റിന്റെ ഗതിക്കൊത്ത് ആളിപ്പടര്‍ന്ന തീച്ചൂടും വെയിലും കാരണം പ്രയാസം നേരിട്ടു. 40 അംഗ അഗ്നിശമന സേന നടത്തിയ തീവ്രശ്രമത്തില്‍ വൈകുന്നേരം അഞ്ചോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വാഹനം പോവാന്‍ പാതയില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി.
ഗുണ്ടല്‍പേട്ട, ഗോപാല സ്വാമി ഹില്‍സ്, കുണ്ടകെരെ, മൂലെഹൊളെ, മഡ്ഡൂര്‍, ഓംകാര്‍ റേഞ്ചുകളില്‍ നിന്നുള്ള വനം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തന ഭാഗമായിരുന്നു.വന്യമൃഗങ്ങള്‍ക്ക് നാശം സംഭവിച്ചതായി ഇതുവരെ വിവരമില്ലെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ധന്യ ശ്രീ പറഞ്ഞു