കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ കല കലഹവുമായി ബന്ധപ്പെട്ടതല്ലെന്നും സമൂഹത്തില്‍ പടരുന്ന ഫാസിസത്തെ തിരിച്ചറിയണമെന്നും പ്രശസ്ത കവിയും ഗാനരചയിതാവുമായ പി കെ ഗോപി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) ജില്ലാ സമ്മേളനം ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യസ്‌നേഹത്തിന്റെ വക്താക്കളാണ് കലാകാരന്‍മാര്‍. പരസ്പരം പോരടിക്കുന്നവര്‍ മനുഷ്യത്വം മറക്കുകയാണ്. സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന അവസ്ഥയില്‍ അവ വീണ്ടെടുക്കാന്‍ കലാകാരന്‍മാര്‍ അവരുടെ കഴിവുകള്‍ ഉപയോഗിച്ച് പ്രതികരിക്കണം പി കെ ഗോപി വ്യക്തമാക്കി.
ചടങ്ങില്‍ ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി വി ബാലന്‍ മുഖ്യ പ്രഭാഷണം നടത്തി. വി പി രാഘവന്‍ അധ്യക്ഷത വഹിച്ചു. ബാബു ഒലിപ്രം, പ്രൊഫ. ടി കെ രാമകൃഷ്ണന്‍, അനില്‍ മാരാത്ത്, അഷ്‌റഫ് കുരുവട്ടൂര്‍, ടി രത്‌നദാസ്, ബൈജു മേരിക്കുന്ന് എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന സെക്രട്ടറി ടി കെ വിജയരാഘവന്‍ പതാക ഉയര്‍ത്തി. നാടക കലാകാരന്‍മാരായ ബല്‍റാം കോട്ടൂര്‍, അജിതാ നമ്പ്യാര്‍, സുന്ദരന്‍ രാമനാട്ടുകര, കൂടിയാട്ടം കലാകാരി കലാമണ്ഡലം കല്ല്യാണി എസ് നാഥ് എന്നിവരെ പി കെ ഗോപി ഉപഹാരം നല്‍കി ആദരിച്ചു. സി പി സദാനന്ദന്‍ പ്രവര്‍ത്തന റിപ്പര്‍ട്ടും വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.
ടി പി റഷീദ്, എ ജി രാജന്‍, രാജന്‍ ചെറൂപ്പ, കൃഷ്ണദാസ് വല്ലാപ്പുന്നി, കെ ഷീനുരാജ്, ജഗന്നാഥന്‍, സി എം കേശവന്‍, പി കെ ലക്ഷ്മീദാസ്, ബിജുമോന്‍ കോടേരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സുബ്രഹ്‌മണ്യന്‍, മുരളി, രുഗ്മിണി രജീന്ദ്രന്‍, വിനോദിനി ജഗന്നാഥന്‍ എന്നിവര്‍ ഗാനങ്ങള്‍ അലപിച്ചു. ജില്ലാ ഭാരവാഹികളായി എ ജി രാജന്‍ (പ്രസിഡന്റ്), ടി പി റഷീദ്, കൃഷ്ണദാസ് വല്ലാപ്പുന്നി, ഡോ. വി എന്‍ സന്തോഷ് കമാര്‍ (വൈസ് പ്രസിഡന്റുമാര്‍), സി പി സദാനന്ദന്‍ (സെക്രട്ടറി), ടി ഷിനോദ്, രാഗേഷ് ഗോപാല്‍, കലാമണ്ഡലം കല്ല്യാണി എസ് നാഥ് (ജോ. സെക്രട്ടറിമാര്‍), ശിവന്‍ തറയില്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മുസ്തഫ ഇളയേടത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. പി ടി സുരേഷ് സ്വാഗതവും ടി ഷിനോദ് നന്ദിയും പറഞ്ഞു.