മംഗളൂറു: നഗരത്തിൽ കെ.എസ്.റാവു റോഡിലെ ലോഡ്ജിൽ നാലംഗ കുടുംബം മരിച്ചനിലയിൽ കണ്ടെത്തി.മൈസൂറു വിജയനഗർ സ്വദേശി ദേവേന്ദ്ര(48), ഭാര്യ നിർമ്മല (38), ഇരട്ടകളായ മക്കൾ ചിത്ര, ചൈതന്യ (ഒമ്പത്) എന്നിവരാണ് മരിച്ചത്.
ഈമാസം 27ന് മുറിയെടുത്ത കുടുംബം ഇന്നലെ ഒഴിയേണ്ടതായിരുന്നു.ഇന്ന് രാവിലെയാണ് ജഡങ്ങൾ കണ്ടത്.നിർമ്മലയും മക്കളും ഉറങ്ങുന്ന അവസ്ഥയിലും ദേവേന്ദ്ര തൂങ്ങിയ നിലയിലുമായിരുന്നു.
പലവിധ സാമ്പത്തിക പ്രയാസം കാരണം ജീവനൊടുക്കുന്നു എന്ന കുറിപ്പ് മുറിയിൽ നിന്ന് കിട്ടിയതായി മംഗളൂറു സിറ്റി പോലീസ് കമ്മീഷണർ കുൽദീപ് ജയിൻ പറഞ്ഞു.