മംഗളൂറു: ഉംറ തീർത്ഥാടനം കഴിഞ്ഞ് മടക്കയാത്രക്കൊരുങ്ങിയ രണ്ട് മുതിർന്ന വനിതകൾ മക്കയിൽ നിര്യാതരായതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഉടുപ്പി കൊട സ്വദേശികളായ ഖദീജുമ്മ(68), മറിയുമ്മ (65) എന്നിവരാണ് അസുഖത്തെത്തുടർന്ന് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.
മംഗളൂരുവിൽ നിന്നുള്ള 34 പേർ അടങ്ങുന്ന ഉംറ സംഘത്തിൽ ഈമാസം ഒന്നിനാണ് ഇവർ പോയത്. ഉംറ കഴിഞ്ഞ് സംഘം മദീനയിലേക്ക് യാത്ര തിരിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച മറിയുമ്മ മരിച്ചു.പിന്നാലെ ഖദീജുമ്മയും. ഖബറടക്കം മക്കയിൽ.