കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ ഫോണ്‍ ചെയ്ത സ്വകാര്യബസ് ഡ്രൈവര്‍ക്ക് പണികിട്ടി. ഇന്നലെ രാവിലെയാണ് കോഴിക്കോട് – പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസിലെ ഡ്രൈവര്‍ ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്.
ബസിലെ യാത്രക്കാര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 7 കിലോമീറ്ററിന് ദൂരപരിധിയില്‍ ഡ്രൈവര്‍ എട്ടുതവണയാണ് ഫോണ്‍ ചെയ്തത് . സംഭവം സംബന്ധിച്ച് ട്രാഫിക് പൊലീസ് നടപടി സ്വീകരിച്ചു. ഡ്രൈവറുടെ ലൈസന്‍സ് അടക്കമുള്ള രേഖകള്‍ ആര്‍.ടി.ഒ ഓഫീസില്‍ ഹാജരാക്കി. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് പൊലീസ് ആര്‍.ടി.ഒ മുമ്പാകെ ശുപാര്‍ശ ചെയ്തു. അടുത്തദിവസം നടപടിയുണ്ടാവും. ഡ്രൈവര്‍ ഇന്ന് രാവിലെ ആര്‍.ടി.ഒ മുമ്പാകെ ഹാജരായിരുന്നു. ബസ് പൊലീസ് കസ്റ്റഡിയിലാണ്.