Thursday, June 19, 2025

പരീക്ഷാഹാളില്‍ കുടിവെള്ളം എത്തിക്കും ഹെല്‍പ് ഡെസ്‌ക് ഒരുക്കും

Must Read

കോഴിക്കോട്: എസ്.എസ്.എല്‍.സി പരീക്ഷ ആരംഭിക്കുമ്പോള്‍ സംസ്ഥാനത്ത് ചൂട് കൂടി വരികയാണ്. 42 ഡിഗ്രി സെല്‍ഷ്യസ് വരെ ചിലയിടങ്ങളില്‍ ചൂട് അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ പരീക്ഷാഹാളില്‍ കുട്ടികള്‍ ആവശ്യപ്പെട്ടാല്‍ കുടിവെള്ളം നല്‍കും. ഇതിനായി സംവിധാനമൊരുക്കിയതായി അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എല്ലാ സ്‌കൂളുകള്‍ക്കും നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.സി മനോജ്കുമാര്‍ പറഞ്ഞു.

ആവശ്യമുള്ള കുട്ടികള്‍ക്ക് വെള്ളം കൊണ്ടുവരാനും അനുമതിയുണ്ട്. ഡി.ഡി.ഇ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ് ഡെസ്‌ക് ഒമ്പതിന് തുടങ്ങും. അധ്യാപകരുടെ ഡ്യൂട്ടി, ചോദ്യപേപ്പര്‍ വിതരണം എന്നിവ ഇവിടെനിന്ന് നിരീക്ഷിക്കും. മറ്റ് സഹായങ്ങളും നല്‍കും. കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img