Thursday, June 19, 2025

ലഹരി വിരുദ്ധസന്ദേശവുമായി നാടകമത്സരം

Must Read

കോഴിക്കോട്: സിറ്റി പൊലീസ് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി നാടകമത്സരം നടത്തുന്നു. റോട്ടറി ക്ലബ്ബ് ഈസ്റ്റുമായി സഹകരിച്ചുകൊണ്ടാണ് പരിപാടി. നോ ടു ഡ്രഗ്, യേസ് ടു ലൈഫ് എന്ന ആപ്തവാക്യം മുന്‍നിര്‍ത്തിയാണ് മത്സരം. ഓരോ വിദ്യാലയത്തില്‍ നിന്നും ഒരു നാടകം തെരഞ്ഞെടുത്ത് ജില്ലാതലത്തിലേക്ക് അയക്കും.

ജില്ലാതലത്തില്‍ നിന്ന് തെരഞ്ഞെടുക്കുന്ന പത്ത് നാടകങ്ങള്‍ സംസ്ഥാനതലത്തിലുള്ള സമിതി വിലയിരുത്തും. ഇവ സിനിമ, നാടക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടുന്ന സദസ്സിന് മുമ്പാകെ അവതരിപ്പിക്കും. ഇവയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന നാടകങ്ങള്‍ക്ക് യഥാക്രമം 50,000രൂപ, 25,000 രൂപ, 10,000 രൂപ സമ്മാനം നല്‍കും.

നാടകങ്ങള്‍ 16ന് മുമ്പ് ജനറല്‍ കണ്‍വീനര്‍, സേ മൈക്രോ ഡ്രാമ ഫെസ്റ്റ് 2023, സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസ്, കോഴിക്കോട് എന്ന വിലാസത്തില്‍ അയക്കണം. നേരിട്ടും എത്തിക്കാം. ഇതുമായി ബന്ധപ്പെട്ട് നടന്ന യോഗം സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ ഉദ്ഘാടനം ചെയ്തു.

ലോഗോ ക്ഷണിച്ചു

കോഴിക്കോട്: സിറ്റി പൊലീസ് നടത്തുന്ന സോഷ്യല്‍ അവേര്‍നസ് ടു യങ് പദ്ധതിക്ക് പൊതുജനങ്ങളില്‍ നിന്ന് ലോഗോ ക്ഷണിച്ചു. 15ന് മുമ്പായി സേ, മെക്രോ ഡ്രാമാ ഫെസ്റ്റ്, സിറ്റി പൊലീസ് കമ്മീഷണര്‍, കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിക്കണം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img