നടുവണ്ണൂർ: കോഴിക്കോട് ജില്ലാ സ്പോർട്സ് ടെക്നിക്കൽ കമ്മിറ്റിയുടേയും എൻആർസി നടുവണ്ണൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജില്ലാ മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ പാറ്റേൺ കാരന്തൂർ ഇരട്ടക്കിരീടം നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ പാറ്റേൺ കാരന്തൂർ വോളി ഫ്രൻ്റ്സ് പയിമ്പ്രയെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്.
പെൺകുട്ടികളുടെ വിഭാഗത്തിൽ ഡയരക്ഷൻ ചാത്തമംഗലത്തെ പരാജയപ്പെടുത്തിയും ജേതാക്കളായി. ദേശീയ താരങ്ങളായ ഗീതാ വളപ്പിലും പി.എൻ. പ്രസീതയും ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ടി.പി. ദാമോദരൻ സമാപന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഒ.ബാലൻ നായർ സംസാരിച്ചു.
എൻഐഎസ് കോച്ച് ഈ അച്യുതൻ നായർ സ്വാഗതവും യുകെ ഷാജി നന്ദിയും പറഞ്ഞു