Thursday, June 19, 2025

വിദ്യാലയങ്ങളിൽ കച്ചവടത്തിന് അനുമതി നൽകരുത്

Must Read

കുന്ദമംഗലം: അധ്യായന വർഷാരംഭത്തിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന കച്ചവടങ്ങൾക്ക് അനുമതി നൽകരുതെന്ന് കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ ജില്ലാ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് വിദ്യാലയങ്ങളിൽ അമിത വിലയിൽ യൂണിഫോം, പാദരക്ഷകൾ, മറ്റ് സ്കൂൾ സ്‌റ്റേഷനറികൾ എന്നിവ വിൽപ്പന
നടത്തുന്നതെന്നും, രക്ഷിതാക്കളും ബന്ധപ്പെട്ട അധികാരികളും ഇത്തരം സ്ഥാപനങ്ങൾക്ക് അനുമതി നൽകരുതെന്നും റോഡരികിൽ നടക്കുന്ന അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന ഗുണനിലവാരം കുറഞ്ഞ പാദരക്ഷാ വിൽപ്പന നിരോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കോഴിക്കോട് നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദലി താമരശ്ശേരി ഉദ്ഘാടനം ചെയ്തു. കെ ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
എം പി റുൻഷാദലി, അഷ്‌റഫ്‌ ബൂട്ടക്സ്‌, സാക്കിർ മൂഴിക്കൽ, ജലീൽ മൂസ കൊയിലാണ്ടി, അഷ്‌റഫ്‌ ബേപ്പൂർ, മുസ്തഫ കൊടുവള്ളി, മുഹമ്മദലി പേരാമ്പ്ര, വൈശാഖ് ബേപ്പൂർ, അഫ്നാസ്‌ ബാലുശേരി,അരുൺ എലത്തൂർ, കരീം വടകര, അയ്യൂബ്‌ കുറ്റ്യാടി എന്നിവർ സംസാരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img