കോഴിക്കോട്: ദൈവിക ദര്‍ശനം മധ്യമ നിലപാടിലേക്കും വിട്ടുവീഴ്ചയിലേക്കും സഹവര്‍ത്തിത്വത്തിലേക്കും ക്ഷണിക്കുന്നതിനാല്‍ മാനവ രക്ഷയും സമാധാനവും സാക്ഷാത്കരിക്കുമെന്ന് സൗദി എംബസി അറ്റാഷെ ശൈഖ് ബദര്‍ നാസിര്‍ അല്‍ ബുജൈദി അല്‍ അനസി പ്രസ്താവിച്ചു. കോഴിക്കോട് കടപ്പുറത്ത് വിസ്ഡം ഇസ്ലാമിക് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഭിന്ന വര്‍ഗ്ഗങ്ങളും ഗോത്രങ്ങളും എല്ലാം ഉള്‍ക്കൊള്ളുന്നതും, ശാന്തിയും നിര്‍ഭയത്വത്തിലും കഴിയുന്നതുമായ ഒരു മാതൃകാ സമൂഹമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. മധ്യമ നിലപാടാണ് ജനജീവിതത്തെ സുഗമമാക്കുന്നത്. ലോകരക്ഷിതാവിലുള്ള ഏകദൈവത്വമാണ് മാനവ രക്ഷക്കുള്ള ഏറ്റവും വലിയ മാര്‍ഗമെന്നും രഹസ്യവും പരസ്യവുമായ വാക്കിലും പ്രവര്‍ത്തിയിലും ആത്മാര്‍ത്ഥത സൂക്ഷിച്ചുകൊണ്ടാണ് ആദര്‍ശം സംരക്ഷിക്കപ്പെടേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. സൗദി എംബസി അസി. അറ്റാഷെ ശൈഖ് അബ്ദുല്ലത്തീഫ് അബ്ദുസ്സമദ് അല്‍ കാത്തിബ്, തുറമുഖ, മ്യ്യുസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, എം.കെ. രാഘവന്‍ എം.പി., അഡ്വ. കെ.എം. സച്ചിന്‍ദേവ് എം.എല്‍.എ, ഡോ. എ,.കെ. മുനീര്‍ എം.എല്‍.എ. എന്നിവര്‍ അതിഥികളായി.
വിസ്ഡം പണ്ഡിത സഭ – ലജ്‌നത്തുല്‍ ബുഹൂസില്‍ ഇസ്ലാമിയ്യ ചെയര്‍മാന്‍ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍, ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫ്, ഹുസൈന്‍ സലഫി, ഹാരിസ് ബിനു സലീം, ഫൈസല്‍ മൗലവി പുതുപ്പറമ്പ്, നാസര്‍ ബാലുശ്ശേരി, റഷീദ് കുട്ടമ്പൂര്‍, വിസ്ഡം യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. നിഷാദ് സലഫി, വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശമീല്‍ മഞ്ചേരി എന്നിവര്‍ വിഷയാവതരണം നടത്തി.
വിസ്ഡം ബുക്‌സ് പുറത്തിറക്കിയ അബ്ദുല്‍ ജബ്ബാര്‍ മദീനി രചിച്ച ‘സ്വഹാബികളുടെ സഹചാരികള്‍’, ശബീബ് സ്വലാഹി രചിച്ച ‘അനന്തരാവകാശം: ദൈവികം അന്യൂനം’, സിറാജുല്‍ ഇസ്ലാം ബാലുശ്ശേരി രചിച്ച ‘ഇസ്ലാമും മാനവികതയും’ ഇബ്‌നു അലി എടത്തനാട്ടുകര രചിച്ച ‘കനലും നിലാവും’ എന്നീ പുസ്തകങ്ങള്‍ സമ്മേളനത്തില്‍ പ്രകാശനം ചെയ്തു.