Friday, June 20, 2025

ജില്ലാ വനിതാ ലീഗ് എ.ആമിന ടീച്ചർ പ്രസിഡണ്ട്; പി.ടി.എം.ഷറഫുന്നീസ ടീച്ചർ ജനറൽ സെക്രട്ടറി

Must Read

കോഴിക്കോട് : വനിതാ ലീഗ് കൗൺസിൽ യോഗം ചേർന്ന് എ.ആമിന ടീച്ചറെ പ്രസിഡണ്ടായും പി.ടി.എം. ഷറഫുന്നീസ ടീച്ചറെ ജനറൽ സിക്രട്ടറിയായും എ.പി.സഫിയയെ ട്രഷററായും തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി ഇ.പി ഖദീജ ടീച്ചര്‍, എം.എം ജമീല, ടി.കെ സീനത്ത്, ഹാജറ കൊല്ലരുകണ്ടി, പി.സി.റുഖിയ ടീച്ചര്‍,ബി.വി സെറീന, ഷക്കീല ഈങ്ങോളി സെക്രട്ടറിമാരായി കെ.സൗദ ഹസ്സന്‍,ഡോ. ഫാത്തിമ ജസീന, ഷാഹിദ എ, സൗഫി താഴേക്കണ്ടി, ഷറീന വില്ല്യാപള്ളി, റഷീദ പി,റംല മരുതോങ്കര എന്നിവരേയും തിരഞ്ഞെടുത്തു.

പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ചെക്യാട് സ്വദേശിയായ ആമിന ടീച്ചർ കടവത്തൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രിൻസിപ്പളായി സർവ്വീസിൽ നിന്നും വിരമിച്ചതാണ്. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ,ജില്ലാ പഞ്ചായത്ത് മെമ്പർ , തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.

ജനറൽ സിക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി.ടി.എം. ഷറഫുന്നീസ ടീച്ചർ കിഴക്കോത്ത് സ്വദേശിയാണ്. ജില്ലാ പഞ്ചായത്ത് മെമ്പർ ,മുക്കം മുസ്ലിം ഓർഫനേജ് സ്കൂൾ അധ്യാപിക, കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച് വരുന്നു. ട്രഷറർ എ.പി.സഫിയ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ന്യൂനളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ കൗൺസിൽ യോഗം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം.എ.റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.റിട്ടേണിംങ് ഓഫീസർമാരായ എം.എ.മജീദ്, ഒ.പി.നസീർ, എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ.പി.കെ.നൂർബീന റഷീദ്, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി കുൽസു, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എസ്.പി.കുഞ്ഞമ്മദ്, സിക്രട്ടറി സി.പി.അസീസ് മാസ്റ്റർ, പി.സഫിയ , ബ്രസീലിയ ശംസുദ്ധീൻ, എ. ആമിന ടീച്ചർ, പി.ടി.എം. ഷറഫുന്നീസ ടീച്ചർ, എ.പി.സഫിയ സംസാരിച്ചു.
- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img