Friday, June 20, 2025

ജില്ലാതല ശില്പശാല നടത്തി

Must Read

കോഴിക്കോട്: കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൌണ്‍സില്‍ (K – DISC) വിവിധ വകുപ്പുകളുമായി ഓരോ ജില്ലയിലും നടത്തുന്ന യങ് ഇന്നോവേഷന്‍ പ്രോഗ്രാം (വൈ ഐ പി ) ജില്ലാതല ശില്പശാല നടത്തി. ശില്പശാലയുടെ ഉദ്ഘാടനം കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വ്വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. എന്‍ തേജ് രോഹിത് റെഡ്ഡി അധ്യക്ഷത വഹിച്ചു. വകുപ്പുകള്‍ അവരുടെ സേവനങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദമാക്കുകയും അത് നേരത്തെ തയ്യാറാക്കിയ ഒരു ഫോര്‍മാറ്റില്‍ ശേഖരിച്ച്, അതിന്റെ മൂല കാരണങ്ങള്‍ കണ്ടെത്തുവാന്‍ സാധിക്കുകയുമാണ് ശില്പശാലയുടെ ലക്ഷ്യം.

സംഘാടക സമിതി കണ്‍വീനര്‍ ഗവണ്‍മെന്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷാബു എസ്.ജെ മുഖ്യപ്രഭാഷണം നടത്തി. ഐ സി ടി എ ട്രൈനര്‍ ബൈജു വൈദ്യക്കാരന്‍ പരിശീലനം നല്‍കി. കെ എം സി ടി കോളേജ് ഓഫ് എഞ്ചിനീയറിംഗ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജയ സി.കെ, മെഡിക്കല്‍കോളേജ് പ്രിസിപ്പല്‍ ഡോ. ഇ.വി ഗോപി, ഡോ. പ്രീതി മണ്ണിലേടം, ഡോ. ബിന്‍സു വിജയന്‍, കെ ഡിസ്‌ക് ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീദീപ് കെ, ജില്ലാ ഓഫീസര്‍ അനു മരിയ സി.ജെ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ .ദീപ എന്നിവര്‍ സംസാരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img