Wednesday, June 18, 2025

ആര്‍.എസ്.എസുമായി ചര്‍ച്ച: വിവാദത്തിന്റെ പിന്നില്‍ സി.പി.എമ്മെന്ന് ജമാ അത്തെ ഇസ്ലാമി

Must Read

കോഴിക്കോട്: ആര്‍.എസ്.എസ് നേതൃത്വവുമായി ജമാ അത്തെ ഇസ്‌ലാമി ചര്‍ച്ച നടത്തിയെന്ന പ്രചാരത്തിന്റെ പിന്നില്‍ വിവാദം സൃഷ്ടിക്കുന്നത് സി.പി.എം തിരക്കഥയനുസരിച്ചാണെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി. മുജീബ് റഹ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഇസ്ലാമോഫോബിയ സൃഷ്ടിക്കുകയാണ് അതിന്റെ ലക്ഷ്യം. 14 മുസ്ലിം സംഘടനകളുടെ സംയുക്തവേദിയാണ് ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. ആര്‍.എസ്.എസുമായി ജമാഅത്തെ ഇസ്‌ലാമി തനിച്ചുള്ള രഹസ്യ ചര്‍ച്ചയല്ല നടത്തിയത്. ജംഇയത്തുല്‍ ഉലമായേ ഹിന്ദ് അടക്കമുള്ള സംഘടനകളുടെ പ്രതിനിധികള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതിന്റെ പിന്നില്‍ സി.പി.എം തിരക്കഥയുണ്ട്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് മുസ്ലിം സംഘടനകള്‍ ഉന്നയിച്ച വിമര്‍ശനങ്ങളെ ഗൗരവമായി കാണുന്നുവെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു.

ആര്‍.എസ്.എസിന് എതിരായ ജാഗ്രതയായാണ് വിമര്‍ശനത്തെ കാണുന്നത്. സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന ഒരു സംഘടന എന്ന നിലയ്ക്കാണ് ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിംകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ആര്‍.എസ്.എസിനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു എന്നാണ് കരുതുന്നത്. തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാവുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ ആര്‍.എസ്.എസുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സി.പി.എം പുറത്തുവിടുമോ എന്നും മുജീബ് റഹ്മാന്‍ ചോദിച്ചു. ജമാഅത്തെ ഇസ്ലാമി സെക്രട്ടറിമാരായ ശൈഖ് മുഹമ്മദ് കാരക്കുന്ന്, ശിഹാബ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹക്കീം നദ്വി, സംസ്ഥാന കൂടിയാലോചന സമിതി അംഗം ടി. മുഹമ്മദ് വേളം, അസിസ്റ്റന്റ് സെക്രട്ടറി സമദ് കുന്നക്കാവ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img