കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത പന്തീരാങ്കാവ് സ്വദേശി അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ആവശ്യം എന്‍.ഐ.എ വിചാരണക്കോടതി തള്ളി. ജാമ്യം റദ്ദാക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടുണ്ടോ എന്ന പരിശോധനക്ക് ശേഷമാണ് ഹരജി തള്ളിയത്.
അലന്റെ സുഹൃത്തായ താഹയും കേസില്‍ പ്രതിയാണ്. കേസില്‍ ആദ്യം അറസ്റ്റിലായ അലന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ അലനെതിരെ ധര്‍മ്മടം പൊലീസ് കേസെടുത്തിരുന്നു. മറ്റു കേസില്‍ പ്രതിയാകരുതെന്ന് എന്‍.ഐ.എ കേസില്‍ ജാമ്യം അനുവദിച്ചപ്പോള്‍ വ്യവസ്ഥയുണ്ടായിരുന്നു. ആ വ്യവസ്ഥ ലംഘിച്ചതിന്റെ പേരില്‍ ജാമ്യം റദ്ദാക്കണമെന്നായിരുന്നു എന്‍.ഐ.എയുടെ ആവശ്യം. എന്നാല്‍ കോടതി ഇത് തള്ളി. കേസില്‍ മാര്‍ച്ച് ഏഴിന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.