കുന്ദമംഗലം: കുന്ദമംഗലം എയുപി സ്കൂളിൽ ഗാന്ധി പ്രതിമ സമർപ്പണം, കവാട ഉദ്ഘാടനം , പഠനോത്സവം, അങ്കണവാടി കലോത്സവം എന്നിവ നടത്തി. അഡ്വ. പിടി എ റഹിം എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് ടി പി നിധീഷ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ യുകെ കുമാരൻ മുഖ്യപ്രഭാഷണം നടത്തി.
ഡോ.എ കെ അബ്ദുൾ ഹക്കിം പഠനോത്സവ സന്ദേശം നടത്തി.
മുഖ്യാതിഥി മാസ്റ്റർ റിതു രാജിനെയും ഗാന്ധി പ്രതിമ ശില്പി ശ്രീധരൻ എലത്തൂരിനെയും കുന്ദമംഗലം എ ഇ ഒ, കെ ജെ പോൾ അനുമോദിച്ചു. എം എം സുധീഷ് കുമാർ, സിജിത്ത് പൈങ്ങോട്ടു പുറം, കളത്തിൽ ചക്രായുധൻ, സുധീഷ് പുൽക്കുന്നുമ്മൽ, പി.ഹസ്സൻ ഹാജി, പോഗ്രാം കൺവീനർ എൻ സന്തോഷ് കുമാർ, പി ടി എ വൈസ് പ്രസിഡണ്ട് എം.കെ വിജേഷ് സംസാരിച്ചു. പ്രധാനാധ്യാപിക എം കെ ലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി ലസി നന്ദിയും പറഞ്ഞു.