Thursday, June 19, 2025

സരോവരം പ്ലാന്റ് നിര്‍മാണം വാട്ടര്‍ അതോറിറ്റിയെ ഏല്‍പ്പിക്കണം; ആവിക്കല്‍കതോട്, കോതി പ്ലാന്റുകള്‍ അവ്യകതത തുടരുന്നു

Must Read

കോഴിക്കോട്: ആവിക്കല്‍തോട്, കോതി എന്നിവിടങ്ങളില്‍ സ്ഥാപിക്കാനിരുന്ന മലിനജല സംസ്‌കരണപ്ലാന്റുകള്‍ സംബന്ധിച്ച് അവ്യകതത തുടരുമ്പോള്‍ സവോരവത്ത് മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മിക്കാന്‍ കോര്‍പറേഷന്‍ പദ്ധതി തുടങ്ങി. വാട്ടര്‍ അതോറിറ്റിയാണ് ഇവിടെ പ്ലാന്റ് നിര്‍മിക്കുക. വാട്ടര്‍ അതോറിറ്റി തയാറാക്കിയ ഡി.പി.ആര്‍ സര്‍ക്കാറിന് അയക്കാന്‍ ധാരണയായി.
ആവിക്കല്‍തോട്, കോതി എന്നിവിടങ്ങളില്‍ മലിനജല സംസ്‌കരണ പ്ലാന്റ് നിര്‍മിക്കുന്നതിനെതിരെ നാട്ടുകാരില്‍ നിന്ന് വലിയ തോതിലുള്ള പ്രതിഷേധമാണ് ഉണ്ടായിരുന്നത്. ഒന്നാംഘട്ട അമൃത്പദ്ധതിയില്‍ പ്ലാന്റ നിര്‍മാണം തുടങ്ങാന്‍പോലും കഴിയാത്ത സാഹചര്യത്തില്‍ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്താനാണ് ആലോചന. ഇതിന് സര്‍ക്കാറിന്റെ അനുമതി ലഭിക്കണം. 140 കോടിയുടെ പദ്ധതിയാണ് രണ്ടിടത്തായി വിഭാവനം ചെയ്തിരുന്നത്. ജനസാന്ദ്രത കൂടിയ സ്ഥലത്ത് പ്ലാന്റ് നിര്‍മിക്കുന്നതിനെതിരെയാണ് ജനം സംഘടിച്ചിരുന്നത്.

സരോവരതത് ഡിസൈന്‍, ബില്‍ഡ് ഓപ്പറേറ്റ് ആന്റ് ട്രാന്‍സ്ഫര്‍ രീതിയില്‍ നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് മാറ്റി. വാട്ടര്‍ അതോറിറ്റിയെ തന്നെ ഏല്‍പിക്കാന്‍ തീരുമാനിച്ചു. 27 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള പ്ലാന്റാണ് ഇവിടെ നിര്‍മിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ 2.6 ഏക്കര്‍ സ്ഥലം സുസ്ഥിര നഗരവികസന പദ്ധതി പ്രകാരം കോര്‍പറേഷന് കൈമാറിയിരുന്നു. എട്ടുവര്‍ഷം മുമ്പായിരുന്നു ഇത്. അവിടെ 13.5 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള പ്ലാന്റ് നിര്‍മിക്കാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും പൂര്‍ത്തിയാക്കാനായില്ല. അതോടൊപ്പം 13.5 ധസലക്ഷം ലിറ്റര്‍ ശേഷിയുള്ള മറ്റൊരു പ്ലാന്റ് കൂടി നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു പ്ലാന്റിന് 160 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.


പത്ത് വാര്‍ഡുകള്‍ ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടും. ചാലപ്പുറം, തിരുത്തിയാട്, കോട്ടൂളി, സിവില്‍സ്‌റ്റേഷന്‍, പറയഞ്ചേരി, കുതിരവട്ടം, പുതിയറ വാര്‍ഡുകള്‍ പൂര്‍ണമായും പാളയം, മുന്നാലിങ്ങല്‍, വലിയങ്ങാടി വാര്‍ഡുകള്‍ ഭാഗികമായും ഉള്‍പ്പെടും. മൂരിയാട്, പുതിയറ, മൊഫ്യൂസല്‍ ബസ് സ്റ്റാന്റ് പരിസരം എന്നിവിടങ്ങളില്‍ പമ്പിങ്, ലിഫ്റ്റിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കേണ്ടിവരും. സരോവരം പ്ലാന്റിനെതിരെയും നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാവുമോ എന്ന് വ്യക്തമല്ല. പമ്പിങ് സ്റ്റേഷനുകള്‍ ജനവാസകേന്ദ്രത്തില്‍ തുടങ്ങിയാല്‍ സ്വാഭാവികമായും എതിര്‍പ്പുണ്ടാകും. ജനസാന്ദ്രത കണക്കിലെടുത്താവും പമ്പിങ് സ്റ്റേഷനുകളുടെ ലൊക്കേഷന്‍ തീരുമാനിക്കുക.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img