കോഴിക്കോട്: ബാലാവകാശ സംരക്ഷണ നിയമങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണ പരിപാടി ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ നടക്കും.
കേരളസംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ സെമിനാറിന്റെ ഉദ്ഘാടനം 19 ന് രാവിലെ 9 മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഫറോക്കിലെ എ4 സെലിബ്രേഷന് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കേരളസംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് അഡ്വ.കെ.വി. മനോജ് കുമാര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ അഡ്വ. പി സതീദേവി മുഖ്യാതിഥി ആയിരിക്കും.