Thursday, June 19, 2025

നാടിന്റെ ഉത്സവമായി ചെറുവാടി ജലോത്സവം

Must Read

കുന്ദമംഗലം: ചെറുവാടി ജനകീയ കൂട്ടായ്മ ചെറുവാടി കടവിൽ സംഘടിപ്പിച്ച മലബാർ ജലോത്സവം സംഘാടനാ മികവിലും ജനപങ്കാളിത്തത്തിലും മത്സരത്തിന്റെ വീറും വാശിയാലും ശ്രദ്ധേയമായി. രാവിലെ ചെറുവാടി സ്റ്റേഡിയത്തിൽ നിന്നും സ്കൗട്ട് ബാന്റ് വാദ്യങ്ങളോടെ വിശിഷ്ടാഥിതികളെ ആനയിച്ച് ചെറുവാടി കടവിലേക്കുള്ള ഘോഷയാത്രയോടെ ജലോത്സവത്തിന് തുടക്കമായി.

ജലോത്സവത്തിന്റെ ഉൽഘാടനം ലിന്റോ ജോസഫ് എംഎൽഎ നിർവ്വഹിച്ചു. മുജീബ് തലവണ്ണ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പർ ജമീല, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിഹാബ് മാട്ടുമുറി, പഞ്ചായത്ത് അംഗങ്ങളായ എം ടി റിയാസ്, ആയിശ ചേലപ്പുറത്ത്, മജീദ് രിഹ്‌ല, മറിയം കുട്ടി ഹസ്സൻ, വിവിധ സംഘടനാ പ്രതിനിധികളായ അഷ്റഫ് കൊളക്കാടൻ, കെ വി.അബ്ദുറഹിമാൻ, രവീന്ദ്രൻ മാസ്റ്റർ, അസീസ് കുന്നത്ത്, ഗുലാം ഹുസൈൻ കൊളക്കാടൻ,സുഫിയാൻ ചെറുവാടി, സുഹറ വെള്ളങ്ങോട്ട് അഡ്വ.സി ടി.അഹമ്മദ് കുട്ടി, കെ സി മമ്മദ് കുട്ടി തുടങ്ങിയവർ സംസാരിച്ചു , ജനകീയ കൂട്ടായ്മ പ്രസിഡണ്ട് റഹീം കണിച്ചാടി സ്വാഗതവും റാഷിദ് ഇകെ നന്ദിയും പറഞ്ഞു.

പതിനഞ്ച് ടീമുകൾ പങ്കെടുത്ത വാശിയേറിയ വള്ളംകളി മത്സരത്തിൽ മൈത്രി വെട്ടുപാറ ഒന്നാം സ്ഥാനവും സികെടിയു ചെറുവാടി രണ്ടാം സ്ഥാനവും നേടി. വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും വിജിലൻസ് ഡിവൈഎസ്പി സുനിൽ കുമാർ , വാർഡ് മെമ്പർ മജീദ് രിഹ്‌ല, ഷക്കീബ് കൊളക്കാടൻ, ആരിഫ് പുത്തലത്ത്, നൗഷാദ് വേക്കാട്ട്, റഹീം കണിച്ചാടി, രഗ്‌നീഷ് മോട്ടമ്മൽ തുടങ്ങിയവർ നൽകി. ഡിജിറ്റൽ തംബോല, ഗാനമേള, ബൈക്ക് സ്റ്റണ്ട് , ഡിജെ നൈറ്റ് എന്നീ പരിപാടികളും നടന്നപ്പോൾ ജലോത്സവം നാടിൻ്റെ ഉത്സവമായി മാറി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img