Wednesday, June 18, 2025

സി.എച്ച് സെന്റർ ജീവകാരുണ്യ രംഗത്ത് രാജ്യത്തിന് മാതൃക: മുനവ്വറലി തങ്ങൾ

Must Read

കോഴിക്കോട്: സി.എച്ച് സെന്ററിന്റെ പ്രവർത്തനം ജീവകാരുണ്യ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് സി.എച്ച് സെന്ററിൽ ഈ വർഷത്തെ പ്രഥമ ഇഫ്താർ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്ങേയറ്റം സാമൂഹ്യ പ്രതിബദ്ധതയോടെ ഒരുപറ്റം മനുഷ്യസ്‌നേഹികൾ ഒന്നിച്ചതിന്റെ ഫലമാണിതെന്നും തങ്ങൾ വ്യക്തമാക്കി. മെഡിക്കൽ കോളേജിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരുമായ രണ്ടായിരത്തിലധികം പേർക്കാണ് സി.എച്ച് സെന്ററിൽ ദിനേന ഇഫ്താറും അത്താഴവും ഒരുക്കുന്നത്. കൂടാതെ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കും ഈ സൗകര്യം പ്രയോജനപ്രദമാണ്. 500 പേർക്ക് ഇരുന്ന് കഴിക്കാനുള്ള സംവിധാനവുമുണ്ട്.

സയ്യിദ് മഷ്ഹൂർ ഹുദവി തങ്ങൾ പ്രാർത്ഥന നടത്തി. പ്രസിഡന്റ് കെ.പി കോയ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.വി സിദ്ദീഖ് സ്വാഗതം പറഞ്ഞു. എം.എ റസാഖ് മാസ്റ്റർ പദ്ധതികൾ വിശദീകരിച്ചു. മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് എം.പി അഹമ്മദ് സാജു, ടി.പി.എം ജിഷാൻ, സി.എച്ച് സെന്റർ ട്രഷറർ ടി.പി മുഹമ്മദ്, എൻ.കെ ജാഫർ ഹാജി, അജു മുഹമ്മദ് കെ.ആർ.എസ്, ഭാരവാഹികളായ ബപ്പൻകുട്ടി നടുവണ്ണൂർ, ഒ. ഉസ്സയിൻ, പി.എൻ.കെ അഷ്‌റഫ്, ഇ, മാമുക്കോയ മാസ്റ്റർ, സഫ അലവി പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img