Wednesday, June 18, 2025

Views

സതിയുടെ ചിത്രങ്ങള്‍

ഇ.പി രാജഗോപാലന്‍ കുറച്ചു കൊല്ലമായി കോഴിക്കോട്ടെ സാംസ്‌കാരിക പരിപാടികളില്‍ ഒഴിയാതെ കാണുന്ന ഒരാളെയും അവരുടെ ക്യാമറയെയും കുറിച്ചാണ് ഈ കുറിപ്പ്. മെലിഞ്ഞു നീണ്ട ഉടല്‍.ചൂരിദാര്‍ നല്‍കുന്ന സ്വാതന്ത്ര്യത്തെ ആഘോഷിക്കുന്ന ചലനങ്ങള്‍. ക്യാമറ ഒപ്പമില്ലെങ്കില്‍ ഒരു വേള, ഈ ആളെ ശ്രദ്ധിക്കുമായിരുന്നില്ല. കോര്‍പറേഷന്‍ റ്റൗണ്‍ ഹാളിലെ, പിന്നിലെ ലളിതകലാ അക്കാദമി ഗാലറിയിലെ ചടങ്ങുകളില്‍ ഈ ഛായാഗ്രാഹകയെ കണ്ടിട്ടുണ്ട്. ബീച്ചിലെ...

ഇസ്മാഈല്‍ സാഹിബ് ഭരണഘടനയില്‍ ഒപ്പിടുന്ന ചിത്രം പങ്കു വെച്ച് അബ്ദുറബ്ബ്

കാസര്‍കോട്: ഇന്ത്യന്‍ ഭരണഘടന നിന്ദയുടെ പേരില്‍ സി.പി.എമ്മിലെ സജി ചെറിയാന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തായ പശ്ചാത്തലത്തില്‍ മുന്‍ എം.പി മുഹമ്മദ് ഇസ്മാഈല്‍ ഇന്ത്യന്‍ ഭരണഘടനയില്‍ ഒപ്പുവെക്കുന്ന ഫോട്ടോ മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.മദ്രാസ് അസംബ്ലിയിലേക്ക് മുസ്ലിം ലീഗ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് 1952-'58കാലയളവില്‍ രാജ്യസഭ അംഗമായിരുന്നു.1962മുതല്‍ '70വരെ ലോക്‌സഭയിലും അംഗമായി.വിഭജനാനന്തരം...

യൂണിയന്‍ തെരഞ്ഞെടുപ്പും ഒരു തീവെപ്പും

ജഗദീഷ് ബാബു അടിയന്തരാവസ്ഥ കഴിഞ്ഞുള്ള നാളുകളില്‍ ജനകീയ സാംസ്‌കാരിക വേദി കേരളത്തില്‍ സജീവമായിരുന്നു. നോവലിസ്റ്റ് കൂടിയായ കെ.ജെ ബേബിയുടെ നേതൃത്വത്തില്‍ ആദിവാസി തെരുവ് നാടകമായ 'നാടുഗദ്ദിക' കേരളത്തിലുടനീളം അരങ്ങേറിയ കാലം. സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ പടയണിയും സ്പാര്‍ട്ടക്കസും അമ്മയും ഉള്‍പ്പെടെയുള്ള നാടകങ്ങള്‍ അരങ്ങേറിയ സമയം.ആറ്റിങ്ങല്‍ കേന്ദ്രീകരിച്ച് ഞങ്ങള്‍ അടിയന്തരാവസ്ഥ കാലത്ത് ചുട്ടുകൊലപ്പെട്ട കവി സുബ്ബറാവു പാണിഗ്രാഹിയുടെ...

കേശവദേവ് സാഹിത്യലോകത്തെ ശക്തനും ധീരനും

കെ.പി രാജീവന്‍ കേശവദേവ് കാലയവനികക്കുള്ളില്‍ മറഞ്ഞിട്ട് 39 വര്‍ഷമാകുന്നു. 1983 ജൂലൈ ഒന്നിനായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. 1904 ജൂലൈ 20 ന് വടക്കന്‍ പറവൂരില്‍ ജനിച്ച കേശവ പിള്ള പിന്നീട് ആര്യസമാജത്തില്‍ ചേര്‍ന്ന് കേശവദേവ് ആയി. തൊഴിലാളി പ്രസ്ഥാനവുമായി ഐക്യപ്പെട്ട ധീരനായ എഴുത്തുകാരനായിരുന്നു ദേവ്. ഓടയില്‍ നിന്ന് ,അയല്‍ക്കാര്‍ ,കണ്ണാടിതുടങ്ങിയ നോവലുകള്‍ അടക്കം 20 ലേറെ...

നാടകത്തിന്റെ ഭൂപടം മാറ്റിവരയ്ക്കുമ്പോള്‍

കെ.ടി ശേഖര്‍ ഈ നാടകം കണ്ടിട്ടില്ലെങ്കില്‍, മലയാളത്തിലെ മികച്ച നാടകങ്ങളിലൊന്ന് നിങ്ങള്‍ക്ക് നഷ്ടമായെന്ന് പറയേണ്ടിവരും. നാടകത്തിന് വേണ്ടി ജീവിതം നീക്കിവെച്ച, പാര്‍ശ്വവത്കൃതരുടെ ജീവിത വ്യഥകള്‍ കലയിലൂടെ പറഞ്ഞ് കലഹിച്ച ശാന്തന്റെ ഒര്‍മ്മകള്‍ക്ക് മുന്നില്‍ , ശാന്തന്‍ രചിച്ച റഫീക്ക് മംഗലശ്ശേരി സ്വതന്ത്രാവിഷ്‌ക്കാരം നടത്തി അവതരിപ്പിച്ച 'ഭൂപടം മാറ്റിവരയ്ക്കുമ്പോള്‍ ' എന്ന നാടകം അരങ്ങിലെ പൂര്‍ണ്ണതയായിരുന്നു.കോഴിക്കോട് ടൗണ്‍ഹാളില്‍...

വിമാനത്തിലെ അക്രമം: പ്രതിഷേധമല്ല, നിയമലംഘനം

ജോണ്‍ ബ്രിട്ടാസ് വിമാനത്തിനുള്ളില്‍ അതും പറന്നു കൊണ്ടിരിക്കെ മുഖ്യമന്ത്രിക്ക് നേരെ ആക്രമണം അരങ്ങേറുക എന്നത് ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ആദ്യ സംഭവമാണ്. പ്രതിഷേധം ആണെന്നാണ് കോണ്‍ഗ്രസ് സമര്‍ത്ഥിക്കുന്നത്. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്ന മുഖ്യമന്ത്രിയുടെ നേര്‍ക്ക് ആക്രോശിച്ചുകൊണ്ട് നീങ്ങുന്നതിനെ പ്രതിഷേധമായി ആര്‍ക്കും കാണാന്‍ കഴിയില്ല. ആകാശ സുരക്ഷ സംബന്ധിച്ച് നിയമങ്ങളുടെ നഗ്നമായ ലംഘനം കൂടിയാണിത്. വിമാന യാത്രയിലെ മുഖ്യമന്ത്രിയുടെ സുരക്ഷ...

കുടമുല്ല ചിരിയുടെ പാട്ടുകാരന്‍

പി.വി. ഹസീബ് റഹ്മാന്‍ 'കുടമുല്ല ചിരിയുള്ളകുയിലിന്റെ സ്വരമുള്ളപുതുപുതു മണവാട്ടിനിന്റെ അരിമുല്ല കിനാവിലെഅഴകുള്ള പുതുമാരന്‍ഇതാ ഇതാ ഇതാ വരുന്നേ…' മൈലാഞ്ചിപ്പാട്ടുകളില്‍ ഗാനലോകം ഓര്‍ത്തു പാടുന്ന കുടമുല്ല ചിരി വിരിയിച്ച് പുതുമണവാട്ടിയെ പാടി കാണിച്ച ഗായകനാണ് തലശ്ശേരിഎ. ഉമ്മര്‍. കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള എന്ന ഒറ്റ പാട്ടു...

ഷവര്‍മ്മയില്‍ പൊലിഞ്ഞ ജീവിതം: പ്രതീക്ഷ നല്‍കുന്ന നിര്‍ദ്ദേശങ്ങളുമായി നിയമസഭ സമിതി

സൂപ്പി വാണിമേല്‍ കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഇ.വി.ദേവനന്ദയുടെ ജീവന്‍ ഷവര്‍മ്മയില്‍ പൊലിഞ്ഞ അനുഭവം കേരളത്തിനാകെ പാഠമാവുന്നതാണ്. ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തിയുള്ള പരിശോധനകളും നടപടികളും ചടുലമാവാന്‍ ദേവനന്ദയുടെ ദാരുണമരണം നിമിത്തമായി. കാസര്‍കോട് ജില്ല ഭരണകൂടം, വിശിഷ്യാ ആരോഗ്യ വകുപ്പ് പ്രതിക്കൂട്ടിലാണെന്ന് ഷവര്‍മ്മ ദുരന്ത പശ്ചാത്തലത്തില്‍ 'തത്സമയം' പരിതാപകരമായ അവസ്ഥകള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരോഗ്യ,ഭക്ഷ്യ...

തൂരി സിനാമല താഴ്‌വരയില്‍

ഗായകന്‍ പള്ളിക്കല്‍ മൊയ്തീന്റെ ഓര്‍മ്മകള്‍ക്ക് 9 വര്‍ഷം- പി.വി. ഹസീബ് റഹ്മാന്‍ 1975 കളിലെ ഒരു സായാഹ്നം. കോട്ടക്കലില്‍ നടന്ന ഒരു ചടങ്ങിന്റെ ഉദ്ഘാടനത്തിന് സി.എച്ച് മുഹമ്മദ് കോയ കടന്നുവരുമ്പോഴാണ് ഒരു ചെറുപ്പക്കാരന്‍ മാപ്പിളപ്പാട്ട് പാടുന്നത് ശ്രദ്ധയില്‍ പെടുന്നത്.. സി.എച്ച് വന്നതോടെ പാട്ട് നിര്‍ത്തി. സ്റ്റേജില്‍ എത്തിയ അദ്ദേഹം പാട്ട് തുടരാന്‍ പറഞ്ഞു. 'അഹദായേ റബ്ബും നീയേ…...

‘കുഞ്ഞേ, മുലപ്പാല്‍ കുടിക്കരുത്’

ജോസ്്. ടി തോമസ് കടമ്മനിട്ടയുടെ കീശയില്‍നിന്നു രസന മാസിക ആ കവിത തട്ടിയെടുത്തിട്ട് ജൂണ്‍ എട്ടിന് 42 വര്‍ഷം തികയുന്നു. സൈലന്റ് വാലിയിലെ ഉഷ്ണമേഖലാ മഴക്കാടുകള്‍ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് എം.കെ. പ്രസാദ് എഴുതിയ മാതൃഭൂമിലേഖനത്തില്‍നിന്നു തുടങ്ങിയ സര്‍ഗാത്മക പ്രക്ഷോഭം 1980 ജൂണ്‍ എട്ടിന് തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ കാവ്യമഴയായ് പെയ്യുകയും നാടന്‍ ശാസ്ത്രബോധമായി പൂക്കുകയുമായിരുന്നു. ഫെബ്രുവരിയില്‍ രൂപീകരിക്കപ്പെട്ട പ്രകൃതിസംരക്ഷണസമിതിയുടെ...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img