Friday, June 20, 2025

News

റിയാദിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയും ആലിപ്പഴ വർഷവും.

റിയാദ് : തലസ്ഥാന നഗരിയായ റിയാദിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയും ആലിപ്പഴ വർഷവും. ബുധനാഴ്ച വൈകീട്ടോടെയാണ് ഇടിയോട് കൂടി മഴയാരംഭിച്ചത്. ശക്തമായ കാറ്റും വീശി. തുടർന്ന് വൻ ശബ്ദത്തോടെ ഐസ് മഴയും പെയ്തു. ചറപറാ ശബ്ദത്തോടെ പെയ്തിറങ്ങിയ മഞ്ഞു മഴ ഏറെ കൗതുകം പകർന്നു. മഞ്ഞു മഴ പെയ്തതോടെ മുതിർന്നവരും കുട്ടികളുമെല്ലാം വീടുകളിൽ നിന്നും...

ബ്രഹ്മപുരം മാലിന്യപ്രശ്‌നം; പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തര്‍ക്കം

കൊച്ചി: കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും. കോര്‍പറേഷന്‍ ഓഫീസിന്റെ വഴി തടഞ്ഞുള്ള സമരം അനുവദിക്കില്ലെന്ന പൊലീസ് നിലപാടാണ് നേരിയ സംഘര്‍ഷത്തിന് കാരണമായത്. കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ പന്തല്‍കെട്ടിയാണ് കോണ്‍ഗ്രസ് സമരം നടത്തുന്നത്. ഓഫീസിലേക്ക് എത്തുന്ന ജീവനക്കാരെ കടത്തിവിടില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിലപാടെടുത്തു. എന്നാല്‍, ഇത് അനുവദിക്കാനാവില്ലെന്നും...

കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ എസ്.എഫ്.ഐക്ക്: സ്‌നേഹ ചെയര്‍പേഴ്‌സണ്‍; മുഹമ്മദ് അഷ്‌റഫ് ജനറല്‍ സെക്രട്ടറി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് ജയം. സര്‍വകലാശാല സെനറ്റ് ഹാളില്‍ ബുധനാഴ്ച ശക്തമായ പൊലീസ് കാവലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സര്‍വകലാശാല പഠനവിഭാഗം വിദ്യാര്‍ഥി ടി. സ്നേഹ (ചെയര്‍പേഴ്‌സന്‍), വടക്കാഞ്ചേരി ശ്രീവാസ എന്‍.എസ്.എസ് കോളജിലെ ടി.എ. മുഹമ്മദ് അഷ്റഫ് (ജനറല്‍ സെക്രട്ടറി), പാലക്കാട് മേഴ്സി കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷനിലെ എസ്.ആര്‍. അശ്വിന്‍...

മാലിന്യപ്പുകയിൽ ശ്വാസം മുട്ടി മംഗളൂറു

മംഗളൂറു:പച്ചനാഡിയിൽ മംഗളൂറു മുനിസിപ്പൽ കോർപ്പറേഷന്റെ ഖരമാലിന്യ നിക്ഷേപ കേന്ദ്രത്തിലെ തീ മൂന്നാം ദിവസം നിയന്ത്രണ വിധേയമായെങ്കിലും പുകയും രൂക്ഷ ഗന്ധവും അകന്നില്ല. തിങ്കളാഴ്ചയുണ്ടായ തീപ്പിടിത്തം വളരെ വേഗം വ്യാപിക്കുകയായിരുന്നു. നാല് ജെസിബി യന്ത്രങ്ങൾ,10 ടിപ്പർ ലോറികൾ,10 ടാങ്കറുകൾ എന്നിവ ഉപയോഗിച്ച് മണ്ണിട്ട് മൂടിയും വെള്ളം പമ്പ് ചെയ്തുമാണ് തീ അണച്ചതെന്ന് കോർപ്പറേഷൻ കമ്മീഷണർ ചന്നബാസപ്പ...

വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഡോക്ടർമാരുടെ പണിമുടക്കിന് ആഹ്വാനം ചെയ്ത് ഐ.എം.എ

കാസർകോട്:കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ അക്രമിച്ച സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് മാര്‍ച്ച് 17ന് രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ ചികിത്സയില്‍ നിന്ന് മാറിനിന്ന് മെഡിക്കല്‍ സമരം നടത്തും. എമര്‍ജെന്‍സി...

കാസര്‍കോട് അതിദാരിദ്ര്യ മുക്തമാക്കാൻ ജില്ലാ പഞ്ചായത്ത് ബജറ്റ്

കാസര്‍കോട്: ജില്ലയെ അതിദാരിദ്ര്യ മുക്തമാക്കാനുള്ള പദ്ധതികളുമായി ജില്ലാ പഞ്ചായത്തിന്റെ 2023 - 24 വർഷിക ബജറ്റ് അവതരിപ്പിച്ചു. ത്രിതലപഞ്ചായത്ത്, മുന്‍സിപ്പാലിറ്റിയുമായി ചേര്‍ന്ന് ഈ പദ്ധതി നടപ്പിലാക്കുമെന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് വെസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ അവതരിപ്പിച്ച ബജറ്റില്‍ വ്യക്തമാക്കുന്നു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഭരണ സമിതി യോഗത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്....

മൂന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് മംഗളൂറു സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കി

മംഗളൂറു: വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങള്‍ പരിഗണിച്ച് മംഗളൂറു സര്‍വ്വകലാശാല മൂന്ന് പേര്‍ക്ക് ഡോക്ടറേറ്റ് നല്‍കാന്‍ തീരുമാനിച്ചു. വിതരണം ഇന്ന് വൈകുന്നേരം സര്‍വ്വകലാശാല ചടങ്ങില്‍ നടക്കുമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. പി.എസ്. യഡപഡിത്തായ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കണച്ചൂര്‍ എജുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഹാജി യു.കെ.മോണു, കാര്‍ക്കള മുനിയാല്‍ സഞ്ജീവിനി ഫാം ആന്റ് ഡയറി ചെയര്‍മാന്‍...

മംഗലാപുരം-കോഴിക്കോട് റൂട്ടില്‍ കൂടുതല്‍ മെമു സര്‍വീസുകള്‍ ആരംഭിക്കണമെന്ന് ആവശ്യം

കാസര്‍കോട്: മംഗലാപുരം-കോഴിക്കോട് റൂട്ടില്‍ മെമു സര്‍വീസുകള്‍ കൂടുതല്‍ ആരംഭിക്കണമെന്ന് കാസര്‍കോട് സ്റ്റേഷന്‍ സന്ദര്‍ശിച്ച ദക്ഷിണ റയില്‍വേ പാലക്കാട് ഡിവിഷന്‍ മാനജര്‍ യശ്പാല്‍ സിങ് തോമറിന് മുന്നില്‍ ആവശ്യം. കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് 14 മണിക്കൂര്‍, കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി 13 മണിക്കൂര്‍, കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ എട്ട് മണിക്കൂര്‍, കണ്ണൂര്‍-ബംഗളൂറു ട്രയിന്‍ (പാലക്കാട് വഴി) 10 മണിക്കൂര്‍...

‘സമസ്ത സ്ത്രീ വിദ്യാഭ്യാസത്തിന് എതിരല്ല’; – ജിഫ്രി മുത്തുക്കോയ തങ്ങള്‍

സമസ്ത സ്ത്രീ വിദ്യാഭ്യാസത്തിന് എതിരല്ലെന്ന് ജിഫ്രി മുത്തു കോയ തങ്ങൾ. അങ്ങനെയാണെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള കോഴ്‌സുകള്‍ സമസ്ത നടത്തില്ലെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. 'മഹാന്മാര്‍ സ്ഥാപിച്ച വിശുദ്ധമായ സംഘടനയാണ് സമസ്ത. ഫത്വ (മതവിധി) കൊടുക്കാന്‍ സമസ്തയെ ആരും ഉപദേശിക്കണ്ട' ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ആടിനെ പട്ടിയാക്കുന്ന രീതിയിലുള്ള താറടിക്കലാണ് ഇപ്പോള്‍ നടക്കുന്നത്. മുജാഹിദ് ജമാഅത്ത്...

നിയമസഭയിൽ പ്രതിപക്ഷ കയ്യാങ്കളി; സ്പീക്കരെ തടഞ്ഞു,വാച്ച് ആൻഡ് വാർഡുമാരെ കൈയേറ്റം ചെയ്തു

തിരുവനന്തപുരം> നിയമസഭയിൽ സ്പീക്കർ എ എൻ ഷംസീറിന്റെ ഓഫീസിന് മുന്നിൽ  പ്രതിഷേധവുമായി പ്രതിപക്ഷം. സ്‌പീക്കറെ തടഞ്ഞുകൊണ്ട്, പ്രതിപക്ഷ അംഗങ്ങൾ ഓഫീസിന് മുൻപിൽ കുത്തിയിരിക്കുന്നു. സ്പീക്കർക്ക് സംരക്ഷണം നൽകാനെത്തിയ  വാച്ച് ആൻഡ് വാർഡുമാര പ്രതിപക്ഷ അംഗങ്ങൾ കൈയേറ്റം ചെയ്തു. വാച്ച് ആൻഡ് വാർഡുമാരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഭീഷണിപ്പെടുത്തി. ‘ താൻ നോക്കിവെച്ചോ ’...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img