Friday, June 20, 2025

News

തലശ്ശേരി രൂപതക്ക് കീഴിലെ കർണാടക റബ്ബർ മേഖലയിൽ മൂന്ന് എം.പിമാരും ബി.ജെ.പി

മംഗളൂറു: തലശ്ശേരി രൂപതയുടെ കീഴിൽ വരുന്ന കർണാടകയിലെ റബ്ബർ മേഖലകൾ ഉൾപ്പെടെ പ്രതിനിധാനം ചെയ്യുന്നത് ബി.ജെ.പി നേതാക്കളായ എം.പിമാർ. എന്നിട്ടും വില കൂടാതിരിക്കെ റബ്ബറിന് 300 രൂപയാക്കിയാൽ കേരളത്തിൽ നിന്ന് ബി.ജെ.പിക്ക് എം.പി എന്ന ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രഖ്യാപനം ചർച്ചയാവുന്നു. ബി.ജെ.പി കർണാടക സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, കേന്ദ്ര...

പ്രോലൈഫ് പതാക പ്രയാണം ആരംഭിച്ചു

കോഴിക്കോട് : കെ.സി.ബി.സി. പ്രോലൈഫ് സമിതിയുടെ ഈ വർഷത്തെ പ്രോലൈഫ് ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന പതാക പ്രയാണം കോഴിക്കോടു സെന്റ് ജോസഫ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ വച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. വർഗീസ് ചക്കാലക്കൽ ഉൽഘാടനം ചെയ്തു. പതാക പ്രയാണത്തിന്റെ കോഡിനേറ്റർമാരായ ഡോ. ഫ്രാൻസീസ് ജെ ആറാടൻ, ടോമി പ്ലാത്തോട്ടം എന്നിവർക്ക് പതാക കൈമാറിക്കൊണ്ടാണ്...

മൈസൂറു-ബംഗളൂറു പാതയില്‍ പിടിച്ചുപറി സംഘങ്ങള്‍ വ്യാപിക്കുന്നു; ദമ്പതിമാരുടെ 5.40 ലക്ഷം കവര്‍ന്നു

മംഗളൂറു:മൈസൂറു-ബംഗളൂറു അതിവേഗ പാതയില്‍ ഇരുട്ടിന്റെ മറവില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘം വിലസുന്നു. ആഭരണങ്ങള്‍ ഉള്‍പ്പെടെ 5.40 ലക്ഷം രൂപയുടെ കവര്‍ച്ചക്കിരയായ രണ്ട് ദമ്പതികള്‍ പരാതിയുമായി രംഗത്ത് വന്നു. സാമ്പത്തിക ഉറവിടം സംബന്ധിച്ച പൊല്ലാപ്പുള്‍പ്പെടെ ഭയന്ന് അക്രമത്തിന് ഇരയാവുന്ന പലരും പരാതി നല്‍കാന്‍ മടിക്കുകയാണ്. മൈസൂറു രാമകൃഷ്ണ നഗറില്‍ ഇ ആന്റ് എഫ് ബ്ലോക്കില്‍ താമസിക്കുന്ന മൈസൂറു...

റബ്ബര്‍ ടാപ്പിങ് കത്തി നെഞ്ചില്‍ കയറി യുവതിക്ക് ദാരുണ അന്ത്യം

മംഗളൂരു: റബ്ബര്‍ ടാപ്പിങ് കത്തി നെഞ്ചില്‍ കുത്തിക്കയറിയതിനെ തുടര്‍ന്ന് യുവതി മരിച്ചു. സുള്ള്യക്കടുത്ത എഡമനഗള ബലക്കബയില്‍ ശിവരാമിന്റെ ഭാര്യ ഗീതയാണ്(33) രാത്രി ഏഴോടെ അപകടത്തില്‍ പെട്ടത്. സ്വന്തം റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവതി തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ മൂര്‍ച്ചയേറിയ കത്തി നെഞ്ചില്‍ കയറി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബെല്ലാരെ പൊലീസ് കേസെടുത്തു.

മറന്നു വെച്ച ഹോള്‍ടിക്കറ്റുകളുമായി കുതിച്ച് മേല്‍പ്പറമ്പ് പൊലീസ്

കാസര്‍കോട്: മറന്നുവെച്ച ഹോള്‍ ടികറ്റുകളുമായി ബുള്ളറ്റ് ബൈക്കില്‍ കുതിച്ചെത്തി ജില്ലാ പൊലീസ് മേധാവിയുടെ സ്ട്രൈകര്‍ ഫോഴ്സ്. പരീക്ഷ എഴുതാന്‍ അവസരം ഒരുക്കി കൊടുത്ത കേരള പൊലീസിന് അഞ്ച് വിദ്യാര്‍ഥികളുടെ ബിഗ് സല്യൂട്ട്. ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ഹൈസ്‌കൂളില്‍ പത്താം തരം കെമിസ്ട്രി പരീക്ഷ എഴുതാന്‍ പഴയങ്ങാടി മാട്ടൂല്‍ ഇര്‍ഫാനിയ ജൂനിയര്‍ അറബിക് കോളജില്‍...

ടാറിന്റെ അനിയന്ത്രിത വിലക്കയറ്റം; സംസ്ഥാനത്തെ റോഡ് നിര്‍മ്മാണം പ്രതിസന്ധിയില്‍

കോഴിക്കോട്: ടാറിന്റെ അനിയന്ത്രിത വിലക്കയറ്റം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധി ച്ചിരിക്കുകയാണെന്ന് ആള്‍ കേരള ഗവണ്‍മെന്റ് കോണ്‍ടാക്ടേഴ്‌സ് അസോസിയോഷന്‍ പറഞ്ഞു. പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവിന് ആനുപാതികമായാണ് ടാറിന്റെ വിലയില്‍ വര്‍ദ്ധിക്കുന്നത്. ടാറിന്റെ കമ്പോള വിലയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം എന്നായിരുന്നു കരാറുകാരുടെ സംഘടന സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ ഉത്തരവിന്റെ...

പൊതുജനആരോഗ്യ ബിൽ രോഗികൾക്ക് ചികിത്സ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കരുത്

നിയമസഭാ പരിഗണിക്കാൻ പോകുന്ന പൊതുജനാരോഗ്യ ബില്ലിൽ ആയുഷ് ഡോക്ടർമാർക്ക് പകർച്ചവ്യാധികൾ ചികിത്സിക്കുന്നതിനുള്ള തടസ്സം പിൻവലിക്കണം എന്നും പകർച്ചവ്യാധിമുക്തരായവർക്ക് ഫിറ്റ്നസ് കൊടുക്കുവാനുള്ള അവകാശം ആയുർവേദം ഡോക്ടർമാർക്ക് നിഷേധിക്കുന്ന കരട് നിയമത്തിലെ വ്യവസ്ഥകൾ ഒഴിവാക്കണമെന്നുംആയുർവേദത്തിന്റെ ഈറ്റില്ലമായ കേരളത്തിൽ ആയുർവേദത്തിന് പൊതുജനാരോഗ്യരംഗത്ത് ഫലപ്രദമായി ഇടപെടാൻ കഴിയുന്ന തരത്തിൽ നിയമങ്ങൾ നിർമ്മിക്കണമെന്നും കോഴിക്കോട് ജില്ല ആയുർവേദ ഹോസ്പിറ്റലിൽ മാനേജ്മെന്റ് അസോസിയേഷൻ...

ബി.ജെ.പി വിജയ സങ്കല്പ യാത്രയില്‍ വിഭാഗീയത

സൂപ്പി വാണിമേല്‍മംഗളൂറു: മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി കര്‍ണാടക മുന്‍ അധ്യക്ഷനും പാര്‍ട്ടി ദേശീയ പാര്‍ലിമെന്ററി ബോര്‍ഡ് അംഗവുമായ ബി.എസ്.യദ്യൂരപ്പ എം.എല്‍.എ സഞ്ചരിച്ച കാര്‍ വളഞ്ഞ് സ്വന്തം അണികള്‍ ഗോബാക്ക് വിളിക്കുക, ഈ കാഴ്ചയില്‍ ഊറിച്ചിരിച്ച് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ സി.ടി. രവി എം.എല്‍.എയും അനുയായികളും അര്‍മാദിക്കുക, റാലിയും റോഡ്‌ഷോയും നിറുത്തി...

വര്‍ഷങ്ങളോളം ഒളിവിലായിരുന്ന 24 പേരെ അറസ്റ്റ് ചെയ്ത്‌ ഉടുപ്പി പൊലീസ്

മംഗളൂറു: ഉഡുപ്പി ജില്ലയിലെ നിരവധി കേസുകളില്‍ പ്രതികളായി വര്‍ഷങ്ങളോളം ഒളിവിലായിരുന്ന 24 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നാലുപേര്‍ പിടിയിലായത് കേരളത്തില്‍ നിന്ന്. ജില്ലയിലുടനീളം വിവിധ കേസുകളിലെ പ്രതികളെ പിടികൂടാന്‍ പ്രത്യേക പൊലീസ് സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. പൊലീസ് സ്‌ക്വാഡ് അംഗങ്ങള്‍ കര്‍ണാടകയിലെ വിവിധ ജില്ലകളിലും ഇതര സംസ്ഥാനങ്ങളിലും പോയാണ് 24 ലധികം പ്രതികളെ...

കൈക്കൂലിക്കുവേണ്ടി ശസ്ത്രക്രിയ വൈകിച്ചു; ഗര്‍ഭസ്ഥശിശു മരിച്ചു

മംഗളൂറു: കര്‍ണാടകയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ജീവനെടുത്ത് കൈക്കൂലി. യഡ്ഗിര്‍ ഗവ. ജില്ല ആശുപത്രിയിലാണ് സിസേറിയന്‍ വൈകി ദുരന്തമുണ്ടായത്. വീടുകളില്‍ ജോലി ചെയ്ത് ജീവിക്കുന്ന സംഗീത എന്ന സ്ത്രീയെ വ്യാഴാഴ്ചയാണ് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞ ഗൈനക്കോളജിസ്റ്റ് ഡോ. പല്ലവി പൂജാരി 10,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൈയില്‍ പണം...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img