Wednesday, June 18, 2025

News

ചന്ദ്രിക കേസ്- ഇബ്രാഹിംകുഞ്ഞിനെതിരായ ഇ.ഡി. അന്വേഷണം സ്റ്റേ ചെയ്തു

കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതിയിലൂടെ ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളിപ്പിച്ചെന്ന ആരോപണത്തില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരായ ഇ.ഡി. അന്വേഷണം സ്റ്റേ ചെയ്തു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ നല്‍കിയത്. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ. പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റും അന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവു...

സ്കൂൾ പ്രവേസോനോത്സവ ദിവസം റവന്യൂ ഉദ്യോഗസ്ഥർ ഭൂമി അളവിനെത്തിയത് സംഘർഷത്തിൽ കലാശിച്ചു

മൂവാറ്റുപുഴ: സ്‌ക്കൂള്‍ പ്രവേശനോത്സവത്തിനിടെ വിദ്യാലയ വളപ്പില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഭൂമി അളവിനെത്തിയത്‌ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ജി.ശങ്കരകുറുപ്പ് അടക്കമുള്ള വരുടെപൂര്‍വ വിദ്യാലയമായമൂവാറ്റുപുഴ ഗവ. ടിടിഐ സ്‌കൂളിന്റെ ഭൂമിയില്‍ വില്ലേജ് ഓഫിസ് നിര്‍മിക്കാന്‍ പ്രവേശനോത്സവ ദിനം തന്നെ റവന്യു ഉദ്യോഗസ്ഥര്‍ എത്തിയതാണ്‌ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. പ്രവേശനോത്സവ ചടങ്ങുകള്‍ക്ക് സ്‌കൂളില്‍ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സ്‌കൂളിന്റെ ഭൂമിയില്‍ വില്ലേജ് ഓഫിസ്...

ചൂലൂർ സി എച്ച് സെന്റർ: ഉദ്ഘാടന പരിപാടികൾക്ക് നാളെ തുടക്കം; മുഖ്യ സ്ഥാപനം വ്യാഴാഴ്ച പൊതു ജനത്തിനു സമർപ്പിക്കും

കോഴിക്കോട് : ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിൽ ചൂലൂർ ഗ്രാമത്തിൽ സി. എൻ. വിജയ കൃഷ്ണന്റെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട എം വി ആർ കാൻസർ & റിസേർച്ച് ഇൻസ്റ്റിട്യുറ്റിൽ നിന്ന് വിളിപ്പാടകലെ സ്ഥാപിക്കപ്പെട്ട സി എച്ച് സെന്ററിന്റെ ഉദ്ഘാടന പരിപാടികൾ നാളെ ഉച്ച രണ്ടു മണിയോടെ ആരംഭിക്കുമെന്ന് സി എച്ച് സെന്റർ പ്രസിഡന്റ്  ഇ. ടി....

ജാതി ചിന്ത മലിനപ്പെടുത്തിയ മനസുകളെ സാംസ്‌കാരികതയിലൂടെ തിരിച്ചെടുക്കുക: ടി. സിദ്ദീഖ് എം.എല്.എ.

കല്‍പ്പറ്റ: ജാതി മത വര്‍ഗ്ഗ വിവേചനങ്ങളാല്‍ മലിനമായ മനസ്സുകളെ, ധര്‍മ്മ ചിന്തകളുടെയും സദാചാര ബോധത്തിന്റെയും നന്മകളില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിന് സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും അതുകൊണ്ടു തന്നെ രാജ്യത്ത്, മറ്റെന്തിനേക്കാള്‍ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടേണ്ടതാണ് സാംസ്‌കാരിക കൂട്ടായ്മകളെയന്നും അഡ്വ: ടി. സിദ്ദീഖ് എം.എല്‍.എ. അഭിപ്രായപ്പെട്ടു.സാംസ്‌കാരിക പ്രവര്‍ത്തനം ഒരു സര്‍ഗ്ഗാത്മക പ്രകടനം കൂടിയാണ്. എഴുത്തും വായനയും പുസ്തകങ്ങളും ചര്‍ച്ചകളും...

ഡില്‍നയുടെ അഴക് മുടിയിലല്ല, മനസ്സില്‍

മംഗളൂരു: പതിനൊന്നുകാരി ഡില്‍നയുടെ മലയാളി മനസ്സഴകാണിപ്പോള്‍ മംഗളൂറുവിന്റെ വര്‍ത്തമാനം. അമ്മ മംഗളൂരു യേനപ്പൊയ ബിരുദ കോളജ് അദ്ധ്യാപിക കെ. എം. ജമുന അരുമയോടെ ചീകിയൊതുക്കുമായിരുന്ന അഴകാര്‍ന്ന മുടി വടിച്ചു കളഞ്ഞു. ജോലി കഴിഞ്ഞ് രാത്രി എത്തുന്ന മാധ്യമപ്രവര്‍ത്തകനായ അച്ഛന്‍ രാജേഷ് കുമാര്‍ കാങ്കോലിനെ കാത്തിരിക്കുന്നത് മൊട്ടത്തലച്ചിയുടെ പുഞ്ചിരി. തീവണ്ടി യാത്രകളില്‍ മുടിയില്ലാത്തവരെ കണ്ട് അതിന്റെ കാരണം...

അസംഘടിത തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: സി. വി. എം. വാണിമേല്‍

വാണിമേല്‍: അസംഘടിത മേഖലയിലെ തൊഴിലാളികളോട് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന നീതി നിഷേധത്തിനെതിരെ ജനകീയ ശബ്ദമുയരണമെന്നും ഈ മേഖലയിലെ തൊഴിലാളികളുടെ ജീവിത സംരക്ഷണത്തിന് അതാതു സര്‍ക്കാറുകള്‍ കര്‍മ്മ പദ്ധതികള്‍ ആവിഷക്കരിക്കണമെന്നും മുസ്ലിം ലീഗ് നേതാവ് സി. വി. എം. വാണിമേല്‍ ആവശ്യപ്പെട്ടു. അസംഘടിത തൊഴിലാളികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് രെജിസ്‌ട്രേഷന്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യ പ്രഭാഷണം...

പാര്‍ട്ടി ഓഫീസുകള്‍ സാംസ്‌കാരിക വിനിമയ ആസ്ഥാനങ്ങളാവണം: മുനവ്വറലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: പാര്‍ട്ടി ഓഫീസുകള്‍ കേവലം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ എന്നതിനുമപ്പുറത്തേക്ക്, മനുഷ്യ സമൂഹത്തിനു മാര്‍ഗ ദര്‍ശനം നല്‍കുന്ന സാംസ്‌കാരിക ഇടങ്ങള്‍ കൂടിയായി മാറേണ്ടതുണ്ടെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ജനാധിപത്യത്തിനും മതേതരത്വത്തിനും നേരെയുള്ള വെല്ലുവിളികള്‍ പണ്ടുള്ളതിനേക്കാള്‍ ശക്തിപ്പെട്ട കാലത്ത് സാംസ്‌കാരികപൊതുബോധ കൂട്ടായ്മകളെ ചേര്‍ത്തു പിടിക്കണമെന്നും അദ്ദേഹം...

അഞ്ചു വര്‍ഷ ലൈസന്‍സ് നല്‍കാതെ ഉദ്യോഗസ്ഥര്‍ കോറികളെ ബുദ്ധിമുട്ടിക്കുന്നുവെന്ന്

മലപ്പുറം: ജില്ലയിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ തീരുമാനത്തിന് വിരുദ്ധമായി 5 വര്‍ഷത്തേക്ക് ലൈസന്‍സ് നല്‍കാതെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യം നിലനില്‍ക്കുകയാണെന്നും ഇതിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും ഓള്‍ കേരള ക്രഷര്‍ ക്വാറി കോ ഓര്‍ഡിനേഷന്‍ മലപ്പുറം വേങ്ങര ഏരിയകളുടെ സംയുക്ത യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. ക്വാറികള്‍ക്കെതിരെ, വഴിപോക്കന്‍ വെറുതെ ഒരു പരാതി എഴുതിക്കൊടുത്താലും ഉദ്യോഗസ്ഥര്‍ അത്...

അര്‍ബുദ രോഗികളെ സ്‌നേഹം പുരട്ടി ചേര്‍ത്തു പിടിക്കുക: കെ. എം. ഷാജി

മാവൂര്‍: പാര്‍ട്ടി പ്രവര്‍ത്തകര്‍ സാമൂഹിക പ്രബദ്ധതയായി ഏറ്റെടുക്കേണ്ട മഹാപ്രസ്ഥാനമായി വികാസം കൊണ്ടിരിക്കുകയാണ് സി.എച്ച്. സെന്ററുകളെന്നും, ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ സി.എച്ച്. സെന്ററുകള്‍ നടത്തുന്ന കാരുണ്യ ആശ്വാസ സേവന പ്രവര്‍ത്തനങ്ങളാണ് അതിനു കാരണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം. ഷാജി വ്യക്തമാക്കി. മനുഷ്യന്റെ സാധാരണ ജീവിതത്തില്‍ സംഭവിക്കുന്ന ചെറിയ വീഴ്ചകള്‍ക്ക് പ്രായശ്ചിത്തമാണ്...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img