Wednesday, June 18, 2025

News

കലുഷിത സാമൂഹിക അവസ്ഥ മാറ്റുന്നതിന് ആത്മ ബോധം വളർത്തണം: ജസ്റ്റിസ്‌ മുഹമ്മദ് മുഷ്താക്‌

തലശ്ശേരി: കരുണയും സൗഹാർദവും രാജ്യസ്നേഹവുമുള്ള  സമൂഹത്തെ വാർത്തെടുക്കുകയും നില നിർത്തുകയും ചെയ്യുക എന്നതാകണം കാലിക സാമൂഹിക നേതാക്കൾ ഏറ്റെടുക്കേണ്ട ദൗത്യമെന്ന്  കേരള ഹൈകോടതി ജഡ്‌ജ് ജസ്റ്റിസ് എം. മുഹമ്മദ് മുഷ്താക്‌ അഭിപ്രായപ്പെട്ടു. കലുഷിതമായ സാമൂഹിക വ്യവസ്ഥിതി മാറ്റിയെടുക്കണമെങ്കിൽ  ആദ്യം മാറേണ്ടത് നമ്മൾ തന്നെയാണെന്ന ബോധം വളർത്തണം. ഒരു പ്രത്യേക സമുദായം വേട്ടയാടപ്പെടുന്നു എന്ന വിലാപം...

സി. മോയിൻ കുട്ടി സ്മരണകൾ പുതുക്കി ലൗ ഷോർ മക്കൾ ചൂലൂർ സി എച്ച് സെന്ററിൽ സഹായവുമായെത്തി

ചൂലൂർ: കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി 600 ൽ പരം മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിന് പ്രവർത്തിച്ച മുൻ എം എൽ എ സി. മോയിൻ കുട്ടിയുടെ വേർപാടിൽ വേദനിച്ചു കഴിയുന്ന  ലൗഷോർ കുട്ടികൾ മോയിൻ കുട്ടിയുടെ സ്മരണകൾ അയവിറക്കി, ചൂലൂർ സി. എച്ച്. സെന്ററിലെ കാൻസർ രോഗികൾക്ക് ഫർണിച്ചർ വാങ്ങുന്നതിന്...

മുസ്‌ലിം ലീഗിന് ദേശീയാടിസ്ഥാനത്തിൽ പ്രശസ്തി വർധിക്കുന്നു: പ്രൊഫ: ഖാദർ മൊയ്‌തീൻ

കോഴിക്കോട് : മുസ്‌ലിം ലീഗിന്റെ ശക്തി ദുർഗമായ കേരളത്തിൽ നിന്ന്, രാജ്യമാകെ വ്യാപിച്ചു കൊണ്ടിരിക്കുന്ന കാരുണ്യ പ്രവർത്തനങ്ങളും രാജ്യത്തിൻറെ ജനാധിപത്യ മതേതരത്വത്തിനു ദിശ തെളിയിക്കുന്ന രാഷ്ട്രീയ നിലപാടുകളും രാജ്യം ഉറ്റു നോക്കുന്ന സംഭവങ്ങളായി മാറീട്ടുണ്ടെന്ന് , ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ: ഖാദർ മൊയ്‌തീൻ വ്യക്തമാക്കി. അടിച്ചമർത്തപ്പെടുന്ന ന്യൂന പക്ഷങ്ങളെയും അവശതയനുഭവിക്കുന്ന പാവങ്ങളെയും ചേർത്തു...

കാസർകോട് മെഡിക്കൽ കോളജിൽ ഒപി വിഭാഗം ഈ മാസം തുടങ്ങും

കാസർകോട്‌ : ഉക്കിനടുക്കയിലെ കാസർകോട്‌ ഗവ.മെഡിക്കൽ കോളേജിൽ ഈ മാസം അവസാനത്തോടെ രോഗികളെ പരിശോധിക്കാൻ തുടങ്ങും. നിർമാണം പൂർത്തിയായ അക്കാദമിക്ക്‌ ബ്ലോക്കിലാണ്‌ താൽക്കാലിക ഒപി വിഭാഗം ആരംഭിക്കുക. സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടറേറ്റിന്റെ അനുമതി ലഭിക്കുന്നതോടെ ഈമാസം 15ന് ഒപി ആരംഭിക്കും. ജീവനക്കാരെയും സൗജന്യമായി നൽകാനുളള മരുന്നും ലഭ്യമാക്കും. നിലവിൽ 21 ഡോക്‌ടറും 30...

ജിഡിആർഎഫ്എ- ദുബൈ 3,000 “എക്സ്പോ 2020 ദുബൈ” പാസ്‌പോർട്ടുകൾ കൈമാറി

സ്വന്തം ലേഖകൻ ദുബൈ: ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്‌ (ജിഡിആർഎഫ്‌എ) കഴിഞ്ഞ ദിവസം ദുബൈ യിലെത്തിയവർക്കു  സൗജന്യമായി എക്സ്പോ 2020 ദുബൈ പാസ്പോർട്ടുകൾ കൈമാറി. രാജ്യാന്തര വിമാനത്താവളത്തിലൂടെ ദുബൈ യിലെത്തിയ സന്ദർശകർക്കാണ് പാസ്പോർട്ടുകൾ നൽകിയത്. ഇത്തരത്തിൽ 3,000 സൗജന്യ എക്സ്പോ പാസ്പോർട്ടുകളാണ് വിതരണം ചെയ്തതെന്ന് മേധാവി ലഫ്റ്റന്റ് ജനറൽ മുഹമ്മദ്‌...

സാഹിത്യത്തെ അതിജയിക്കാന്‍ രാഷ്ട്രീയ പ്രഭാഷണങ്ങള്‍ക്കാവില്ല: യു. കെ. കുമാരന്‍

മുട്ടില്‍: പുതിയ കാലത്തെ രാഷ്ട്രീയക്കാരുടെ പ്രഭാഷണങ്ങളെക്കാള്‍ ജനങ്ങളില്‍ സ്വാധീനം ചെലുത്താനാവുക എഴുത്തുകാരുടെ രചനകള്‍ക്കാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ യു.കെ. കുമാരന്‍ അഭിപ്രായപ്പെട്ടു.കേന്ദ്ര സാഹിത്യ അക്കാദമിയും ഡബ്ല്യു. എം. ഒ. കോളജ് മലയാള വിഭാഗവും മലയാള ചെറുകഥ:ചരിത്രം, കാലം, പ്രവണതകള്‍ എന്ന പ്രമേയത്തില്‍ സംയുക്തമായി സംഘടിപ്പിച്ച ദേശീയ സിമ്പോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സാഹിത്യവുമായി ഇടപെടുന്നത് നിസാര...

ടര്‍ഫ് മേഖല പ്രതിസന്ധി രൂക്ഷം; അടിയന്തിര പരിഹാരം വേണം: ഓണേഴ്‌സ് അസോസിയേഷന്‍

കോഴിക്കോട് : കേരളത്തിലെ ഫുട്ബോള്‍ ടര്‍ഫുകള്‍ നേരിടുന്ന അതിഗുരുതര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് കേരള ടര്‍ഫ് ഓണേര്‍സ് അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കായിക പരിശീലനത്തിനും വ്യായാമത്തിനും ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളി ബോള്‍, ഷട്ടില്‍ തുടങ്ങി വിവിധ ഗെയിംസുകളുടെ കോച്ചിംഗുകള്‍ക്കും ആയിരക്കണക്കിന് സ്‌പോര്‍ട്‌സ് പ്രേമികള്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് ടര്‍ഫ് മൈതാനങ്ങളെയാണ്. ഇവയുടെ നിര്‍മ്മാണത്തിനും നടത്തിപ്പിനും...

ക്വാറികളുടെ ദൂരപരിധി 50 മീറ്റര്‍ തന്നെ; കോടതി വിധി സ്വാഗതം ചെയ്ത് ഉടമകള്‍

മലപ്പുറം: ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച് സുപ്രിം കോടതി പുറപ്പെടുവിച്ച വിധിയെ മലപ്പുറത്തും കോഴിക്കോട്ടും ചേര്‍ന്ന കോറി ഉടമകളുടെ യോഗം സ്വാഗതം ചെയ്തു. ദൂരപരിധി 200 മീറ്റര്‍ നിജപ്പെടുത്തിക്കൊണ്ടുള്ള നാഷണല്‍ ഗ്രീന്‍ ട്രിബ്യുണലിന്റെ തീരുമാനം, സുപ്രിം കോടതിയുടെ പുതിയ വിധിയനുസരിച്ച് ഒട്ടും നിലനില്‍ക്കുകയില്ലെന്ന് വിധിപ്പകര്‍പ്പു അവതരിപ്പിച്ചു കൊണ്ട് നിയമ വിശാരദന്മാര്‍ വ്യക്തമാക്കിയതായി ഭാരവാഹികള്‍ പറഞ്ഞു. കോറികളുടെ...

മണ്ണെണ്ണ വിലയും കുത്തനെ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ഡീസലിനും പെട്രോളിനും പാചകവാതകത്തിനും പിന്നാലെ മണ്ണെണ്ണയ്ക്കും വില കുത്തനേ കൂട്ടി. ഒറ്റയടിക്ക് എട്ട് രൂപയാണ് ഒരു ലിറ്ററിന് കൂട്ടിയത്. ഇതോടെ ഒരു ലിറ്ററിന് 47 രൂപയായിരുന്നത് 55 രൂപയായി വര്‍ധിച്ചു. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും കൂട്ടി. ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.നവംബര്‍ മാസം മുതല്‍ പുതുക്കിയ...

ഇന്ധനവില വര്‍ധന: ഭരണ-പ്രതിപക്ഷ വാക്‌പോര്

തിരുവനന്തപുരം: ഇന്ധനവില വര്‍ധന നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കുന്നില്ലെന്ന് ആരോപിച്ച പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടി. സാധാരണക്കാര്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. അതേസമയം, നോട്ടീസിന് നല്‍കിയ മറുപടിയില്‍...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img