Thursday, June 19, 2025

News

നോറോ വൈറസ്: ജാഗ്രത വേണം

വീണ ജോര്‍ജ് (ആരോഗ്യ മന്ത്രി) വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണം. കുടിവെള്ള സ്രോതസുകള്‍ ശുചിയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തില്‍ ഭേദമാകുന്നതാണ്. ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്റെയും...

വായു മലിനീകരണം കര്‍ശന നടപടി വേണം: സുപ്രിം കോടതി

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടിയില്‍ സുപ്രിം കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. പ്രശ്നപരിഹാരത്തിനായി നാളെ അടിയന്തര യോഗം വിളിക്കണമെന്ന് കേന്ദ്രത്തോട് നിര്‍ദേശിച്ച കോടതി സര്‍ക്കാരുകളുടെ നിലപാട് ദൗര്‍ഭാഗ്യകരമെന്നും വിമര്‍ശിച്ചു.വിഷയം ചര്‍ച്ച ചെയ്യാന്‍ ദില്ലി, ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ്  സംസ്ഥാനങ്ങളുടെ യോഗം വിളിക്കാനാണ്  ചീഫ് ജസ്റ്റിസ് എന്‍....

മാപ്പിളപ്പാട്ടു ഗായകൻ പീർമുഹമ്മദ് അന്തരിച്ചു: പൂങ്കുയിലിനെ കണ്ഠത്തിലൊളിപ്പിച്ച ഗായകനു വിട

കണ്ണൂർ: ഇമ്പമാർന്ന ഇശലുകളിലൂടെ സംഗീതാസ്വാദകരുടെ മനസ്സിൽ കൂട് കൂട്ടിയ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (76) അന്തരിച്ചു. വാർധക്യ സഹചമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ നാലോടെയായിരുന്നു അന്ത്യം. മുഴപ്പിലങ്ങാട്ടെ വീട്ടിലെ പൊതുദർശനത്തിനുശേഷം മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വൈകീട്ട് വളപട്ടണം മന്ന ഖബർസ്ഥാനിൽ മറവുചെയ്തു.  എഴുതിയും പാടിയും...

ആള്‍ദൈവം ‌തട്ടിയെടുത്തത് 54 ലക്ഷം രൂപ

കൊല്ലം: ആള്‍ദൈവങ്ങള്‍ അരങ്ങുവാഴുന്നതിനിടെ കൊല്ലത്ത് വീട്ടമ്മയെ കബളിപ്പിച്ച് 54 ലക്ഷം രൂപ തട്ടിയെടുത്ത ഒരാള്‍ദൈവത്തിന്റെ കഥ കൂടി പുറത്തുവരുന്നു. നടുവേദനയ്ക്ക് പരിഹാരംതേടിയാണ് വീട്ടമ്മ ആള്‍ദൈവത്തെ സമീപിച്ചത്. തനിക്കു ദിവ്യശക്തിയുണ്ടെന്ന് ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്നാണ് ഇപ്പോള്‍ വീട്ടമ്മയുടെ പരാതി. മാമ്പുഴ ആലുംമൂട് ചരുവിള പുത്തന്‍ വീട്ടില്‍ തുഷാര, പിതാവ് ഇളമ്പള്ളൂര്‍ പഞ്ചായത്ത് അംഗമായ...

‘മലബാര്‍ പോരാട്ടത്തിന്റെ ചരിത്രവും വിവേചനത്തിന്റെ വര്‍ത്തമാനവും’ പുസ്തകം പ്രകാശനം ചെയ്തു

മലപ്പുറം: സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച ബഷീര്‍ തൃപ്പനച്ചിയുടെ 'മലബാര്‍ പോരാട്ടത്തിന്റെ ചരിത്രവും വിവേചനത്തിന്റെ വര്‍ത്തമാനവും' എന്ന പുസ്തകതിന്റെ പ്രകാശനം മലപ്പുറം മലബാര്‍ ഹൗസില്‍ വെച്ച് നടന്നു. ആലി മുസ്ലിയാരുടെ പൗത്രന്‍ സി. പി. മുഹമ്മദ് മൗലവി ശഹീദ് വാരിയംകുന്നന്റെ പൗത്രി ഡോ. കെ. ടി. നജീബക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.സമാന്തരമായി ഷാര്‍ജ...

സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യം: സി. പി. എ. അസീസ്

പേരാമ്പ്ര:വഖഫ്‌ബോര്‍ഡ് നിയമങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള ബില്ല് നിയമസഭയില്‍ പാസാക്കിയതിലൂടെ സി.പി.എമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് പ്രസ്താവിച്ചു.വഖഫ് ബോര്‍ഡിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിന്റെ ആദ്യപടി എന്ന നിലയില്‍ ആണ് ബില്ല് നിയമസഭ പാസാക്കിയിട്ടുള്ളത്. ഇതുമൂലം നിലവില്‍ ജനങ്ങള്‍ക്ക് നല്‍കി നല്‍കിവരുന്ന വിദ്യാഭ്യാസ,ചികിത്സ, സഹായം, പി.എസ്.സി. കോച്ചിങ് ഉള്‍പ്പെടെയുള്ള ജനസേവന പ്രവര്‍ത്തനങ്ങള്‍...

ജമാഅത്ത് കാമ്പയിന്‍; കോഴിക്കോട് സിറ്റിതല ഉദ്ഘാടനം ഇന്ന്

കോഴിക്കോട്: സാമുദായിക ദ്രുവീകരണവും മതവൈരവും സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നമ്മുടെ നാട്ടില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പരസ്പരം അവിശ്വാസവും അകല്‍ച്ചയും സൃഷ്ടിക്കാന്‍ വെറുപ്പ് വളര്‍ത്തുന്ന വ്യാജകഥകള്‍ ധാരാളമായി പ്രചരിപ്പിക്കപ്പെടുന്നു. അതിനായി ആസൂത്രിത ശ്രമങ്ങളാണ് വിവിധ കോണുകളില്‍ നിന്നും നടന്നുകൊണ്ടിരിക്കുന്നത്. തെറ്റിദ്ധാരണക്ക് ഏറ്റവും കൂടുതല്‍ ഇരയാക്കപ്പെടുന്നത് ഇസ്‌ലാമും മുസ്‌ലിംകളുമാണ്. വസ്തുനിഷഠമായ അറിവിന്റെ അഭാവത്തില്‍ അബദ്ധധാരണകള്‍ ആധിപത്യമുറപ്പിക്കുകയും അത് പരസ്പരമുള്ള...

കർഷകരെ ഇല്ലാതാക്കാൻ സർക്കാറുകൾ കോർപറേറ്റുകളെ വളർത്തുന്നു: ഉമ്മർ പാണ്ടികശാല

കോഴിക്കോട്: കർഷക സമൂഹത്തെ പൂർണമായും നിർമാർജനം ചെയ്ത്‌ പകരം കോർപറേറ്റുകളെ പകരം സ്ഥാപിക്കാനുള്ള നിലപാടിലൂടെയാണ് കേന്ദ്രത്തിലെയും കേരളത്തിലെയും സർക്കാരുകൾ കടന്നു പോവുന്നതെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ ഉമ്മർ പാണ്ടികശാല ആക്ഷേപിച്ചു. കോവിഡാനന്തരം ലോകം നേരിടുന്ന വലിയ ദുരന്തമായിരിക്കും ഭക്ഷ്യ ക്ഷാമം മൂലമുള്ള പട്ടിണിയും ദാരിദ്ര്യവുമെന്നും പാണ്ടികശാല അഭിപ്രായപ്പെട്ടു. കോഴിക്കോട് വലിയങ്ങാടിയിലെ കർഷക ഭവനിൽ...

ഭിന്നശേഷിക്കാരോട് എന്തിനീ വിവേചനം?

കോഴിക്കോട്: കേൾവി സംസാര പരിമിതരും കാഴ്ചശേഷി കുറഞ്ഞവരുമായ ഭിന്നശേഷിക്കാർ പഠിക്കുന്ന സ്‌പെഷൽ സ്‌കൂളുകളുടെ ഹോസ്റ്റൽ തുറന്ന് പ്രവർത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ ആവശ്യപ്പെട്ടു. ഈ രണ്ട് വിഭാഗങ്ങൾക്കായി പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾ സാധാരണ സ്‌കൂളുകൾക്കൊപ്പം തുറന്നെങ്കിലും ഹോസ്റ്റൽ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടില്ല. അന്ധ-ബധിര വിഭാഗങ്ങൾക്കായി സംസ്ഥാനത്ത് 42 സ്‌പെഷ്യൽ സ്‌കൂളുകളാണ്...

സര്‍ക്കാര്‍ ജീവനക്കാര്‍ മനുഷ്യാവകാശ സംരക്ഷണത്തില്‍ കടമ നിറവേറ്റണം: കെ.ബൈജുനാഥ്

കോഴിക്കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ മനുഷ്യാവകാശ സംരക്ഷണത്തില്‍ ബോധവാന്‍മാരാകണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ ബൈജുനാഥ് പറഞ്ഞു. മനുഷ്യാവകാശ കമ്മിഷന്‍ നടപടിക്രമങ്ങളെക്കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം വകുപ്പുതല ജില്ലാ ഓഫീസര്‍മാര്‍ക്കുവേണ്ടി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.    അഴിമതി ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ്. കൈക്കൂലിയും സ്വജനപക്ഷപാതവും...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img