Friday, June 20, 2025

News

വീട്ടമ്മ തീവണ്ടി തട്ടി മരിച്ചു

കാസർകോട്: താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ വെച്ച് തീവണ്ടി തട്ടി വീട്ടമ്മ മരിച്ചു. ഉപ്പള ഐലാ ഗേറ്റ് കുതുപുളുവിലെ ചന്ദ്രന്റെ ഭാര്യ ശീലാവതി(62)യാണ് മരിച്ചത്.ഉപ്പളയിലേക്ക് ട്രാക്കിനരികിലൂടെ നടന്ന് പോകുമ്പോഴായിരുന്നു അപകടം.

മുസ്ലിം ലീഗ് നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന പാര്‍ട്ടി: കെ.എം.ഷാജി

കാസര്‍കോട്: ഏഴര പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണെന്ന് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി പറഞ്ഞു. മുസ്ലിം ലീഗ് കോണ്‍ഗ്രസ് മുന്നണിയിലും കോണ്‍ഗ്രസ് മുസ്ലിം ലീഗിനൊപ്പവും പ്രവര്‍ത്തിച്ച് യു.ഡി.എഫ് സംവിധാനം ശക്തമായി മുന്നോട്ട് പോവുകയാണ്. സി.പി.എമ്മുമായി യോജിച്ച് നില്‍ക്കാന്‍ മുസ്ലിം ലീഗിന് സാധിക്കില്ലെന്ന് ഷാജി...

പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കൈയേറിതായി വിജിലന്‍സ് കണ്ടെത്തി

കാസര്‍കോട്:കാഞ്ഞങ്ങാട് സൗത്ത് മുതല്‍ കാസര്‍കോട് പഴയ പ്രസ് ക്ലബ്ബ് ജങ്ഷന്‍ വരെയുള്ള കെ.എസ്.ടി.പി സംസ്ഥാന പാതയുടെ ഇരുവശവുമുള്ള പൊതുമരാമത്ത് പുറമ്പോക്ക് സ്ഥലം വ്യാപകമായി വ്യക്തികള്‍ കയ്യേറിയതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. കൈയേറ്റ ഭൂമി മതില്‍ കെട്ടിയും കെട്ടിടങ്ങള്‍ പണിതും വന്‍തുക വാടകക്ക് വ്യാപാരം നടത്തുന്നതിന് നല്‍കുകയാണെന്ന് വ്യക്തമായി. വിജിലന്‍സ് ഡിവൈ.എസ്.പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ്...

ഐക്യവേദി നേതാവ് അക്ബർ പാഷയും ഭാര്യയും വാഹന അപകടത്തിൽ മരിച്ചു

മംഗളൂറു: ദേശീയ പാത 66ൽ പടുബിദ്രി പൊലീസ് സ്റ്റേഷൻ പരിധിയിൽ മംഗളൂറിനടുത്ത മുൽകി പാലത്തിൽ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞുണ്ടായ വാഹന അപകടത്തിൽ ദമ്പതികൾ മരിച്ചു.സ്കൂട്ടറിൽ യാത്ര ചെയ്ത മുസ്‌ലിം ഓക്കൂട്ട താലൂക്ക് ഡയറക്ടർ അക്ബർ പാഷ(61), ഭാര്യ ഖദീജ ബീവി (46) എന്നിവരാണ് കൊല്ലപ്പെട്ടത്. തീർത്ഥഹള്ളി സ്വദേശികളായ ദമ്പതികൾ മംഗളൂറു പാസ്പോർട്ട് ഓഫീസിലേക്ക് സ്കൂട്ടറിൽ വരുന്നതിനിടെയാണ് അപകടം.സ്കൂട്ടർ...

എ സി സ്ഫോടനത്തിൽ യുവതിയും രണ്ട് പെൺ മക്കളും വെന്തുമരിച്ചു

മംഗളൂറു:റെയ്ച്ചൂർ ശക്തിനഗറിൽ വീട്ടിൽ എയർകണ്ടീഷണർ സ്ഫോടനത്തിൽ യുവതിയും രണ്ട് പെൺമക്കളും വെന്തുമരിച്ചു.കെ.എൻ.രഞ്ജിത(31), മക്കൾ മൃദുല(13),താരുണ്യ(ആറ്) എന്നിവരാണ് മരിച്ചത്. മാണ്ട്യ മലവള്ളി കൊഡിഹള്ളി സ്വദേശിയും റെയ്ച്ചൂർ താപനിലയം അസി.എക്സിക്യുട്ടീവ് എഞ്ചിനിയറുമായ ഗൃഹനാഥൻ ശ്രീജിത്ത് വീട്ടിൽ ഇല്ലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ജനലിലൂടെ പുക ഉയരുന്നത് കണ്ട അയൽവാസികൾ വിവരം നൽകി എത്തിയ അഗ്നിശമന സേന തീ അണച്ച...

കയാക്കിങ് മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: മലബാര്‍ റിവര്‍ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച കയാക്കിങ് 2022 മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമത്തിലെ മികച്ച വാര്‍ത്ത റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരത്തിന് മലയാള മനോരമയിലെ മിത്രന്‍ വി അര്‍ഹനായി. അച്ചടി മാധ്യമം മികച്ച ഫോട്ടോഗ്രാഫര്‍ പുരസ്‌കാരം മാതൃഭൂമിയിലെ കൃഷ്ണപ്രദീപ് നേടി. മീഡിയവണ്‍ ചാനലിലെ ഷിദ ജഗതിനാണ് ദൃശ്യമാധ്യമത്തിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ്. ദൃശ്യമാധ്യമത്തിലെ മികച്ച ക്യാമറാമാനുള്ള...

വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവം:ഹര്‍ഷീനയെ അഡ്വ. പി. സതീദേവി സന്ദര്‍ശിച്ചു

കോഴിക്കോട്: ശസ്ത്രക്രിയക്കിടയില്‍ കത്രിക വയറ്റില്‍ മറന്നുവെച്ച സംഭവത്തില്‍ പരാതിക്കാരി ഹര്‍ഷീനയെ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി സന്ദര്‍ശിച്ചു. പന്തീരാങ്കാവിലെ ഹര്‍ഷീനയുടെ വീട്ടിലെത്തി കാണുകയായിരുന്നു. ഹര്‍ഷീനക്ക് നീതി ലഭിക്കാന്‍ ഇടപെടുമെന്ന് അഡ്വ. പി. സതീദേവി പറഞ്ഞു. പിഴവ് സംഭവിച്ചത് എവിടെയാണെന്ന് കണ്ടെത്തണം.വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് എത്രയും വേഗം പുറത്തുകൊണ്ടുവരണമെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍...

തമിഴ്നാട്ടുകാരനായ തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി പൊലീസ്; മൂന്ന് എറണാകുളം സ്വദേശികൾ അറസ്റ്റിൽ

കാസർകോട്:കഴിഞ്ഞ ശനിയാഴ്ച രാത്രി നീലേശ്വരം കോട്ടപ്പുറം ഗ്രീൻസ്റ്റാർ ക്ലബ്ബിന് സമീപമുള്ള വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ തമിഴ് നാട് മധുര സ്വദേശി രമേശന്റെ (42) മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി എറണാകുളം ഹാർബർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെപി ബൈജു (54), എറണാകുളം കളമശേരി...

ശുക്കൂർ വക്കീലും പങ്കാളി ഷീനയും വീണ്ടും വിവാഹിതരാവുന്നു

കാസർകോട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടായിരുന്ന പാണക്കാട് ഹൈദരലി തങ്ങളുടെ കാർമികത്വത്തിൽ 29 വർഷം മുമ്പ് വിവാഹിതനായ കാഞ്ഞങ്ങാട് സ്വദേശി അഡ്വ.സി.ശുക്കൂർ ബുധനാഴ്ച വീണ്ടും വിവാഹിതനാവുന്നു.വധു ഇപ്പോൾ മൂന്ന് പെൺകുട്ടികളുടെ ഉമ്മയായ ഷീന തന്നെ.അതിന്റെ സാഹചര്യം ഹൈക്കോടതി അഭിഭാഷകനും ഇടത് സഹയാത്രികനും നടനുമായ ശുക്കൂർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു. "ഒരു വിവാഹം കൂടി ജീവിതത്തിലുണ്ടാകുമെന്ന് ഒരിക്കലും...

15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ ആയുസ്സ് ഈ മാസം 31 വരെ

സ്വന്തം ലേഖകന്‍ കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പൊളിക്കല്‍നയം അനുസരിച്ച് ഡീസല്‍വാഹനങ്ങളുടെ ആയുസ്സ് 15 വര്‍ഷമായി നിജപ്പെടുത്തിയതോടെ റോഡില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യബസുകളും ഈ മാസം 31ന് ഒഴിയും. സംസ്ഥാന സര്‍ക്കാര്‍ 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്കും നിരത്തിലിറങ്ങാന്‍ അനുമതി നല്‍കിയിരുന്നു. 2019ലായിരുന്നു ഈ ഉത്തരവ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പുതിയ നിര്‍ദേശം...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img