Thursday, June 19, 2025

News

എസ്.എസ്.എൽ.സി പരീക്ഷക്ക് വ്യാഴാഴ്ച; ജില്ലയിൽ നിന്ന് 19566 വിദ്യാർത്ഥികൾ

കാസർകോട്: എസ്എസ്എല്‍സി പരീക്ഷക്ക് വ്യാഴാഴ്ച തുടക്കമാവും. ജില്ലയില്‍ പൊതുവിദ്യാഭാസ വകുപ്പ് എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. ഈ മാസം 29വരെയാണ് പരീക്ഷ നടക്കുന്നത്. രാവിലെ 9.30നാണ് തുടങ്ങുക. ഭാഷാ പരീക്ഷകളാണ് ആദ്യം. ചൂട് കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.156 കേന്ദ്രങ്ങളിലായി 19566 വിദ്യാര്‍ഥികളാണ് ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. ഇതില്‍ 9433 പേര്‍ പെണ്‍കുട്ടികളാണ്....

പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്

പ്രത്യേക ലേഖകന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്ന രാഷ്ട്രീയപ്രസ്ഥാനം 75 വര്‍ഷം പിന്നിട്ട് അതിന്റെ ജെത്രയാത്ര തുടരുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പൊതുവെയും കേരള രാഷ്ട്രീയത്തില്‍ പ്രത്യേകിച്ചും നിര്‍ണായക സ്വാധീനമാണ് മുസ്ലിംലീഗിനുള്ളത്. സാമുദായിക പാര്‍ട്ടി എന്ന ലേബലില്‍ നിന്ന് പുറത്തുകടക്കാനും പറ്റിയ സന്ദര്‍ഭങ്ങളിലെല്ലാം ദേശീയപാര്‍ട്ടിയുടെ പൊലിമ നിലനിര്‍ത്താനും ലീഗിന് സാധിച്ചിട്ടുണ്ട്. മതേതരത്വം നിലനിര്‍ത്തുന്നതില്‍ ലീഗ് ബദ്ധശ്രദ്ധമാണ്. ഇതിന്റെ...

നടന്നു നടന്ന് അറിവു പകരുന്ന നാരായണിടീച്ചർക്ക് വനിത ദിനത്തിൽ ആദരം

കാസർകോട്: ചെറുവത്തൂരിന്റെ പ്രിയ ട്യൂഷൻ ടീച്ചറെ വനിത ദിനത്തിൽ ആദരിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി നാരായണി ടീച്ചറെ പൊന്നാട അണിയിച്ചാണ് ആദരിച്ചത്. ചെറുവത്തൂരിൽ വാടകവീട്ടിലാണ് 65 വയസ്സുള്ള ടീച്ചർ താമസിക്കുന്നത്. വിദ്യാർത്ഥികളുടെ വീട്ടിൽ ചെന്ന് ട്യൂഷൻ നൽകുന്ന രീതിയാണ് നാരായണി ടീച്ചർക്കുള്ളത്. 50 വർഷമായി അധ്യാപനം തൊഴിലാക്കിയ ടീച്ചർ ഇതിനായി ദിവസവും 25 കിലോമീറ്റർ...

യുവ കരാറുകാരൻ തൂങ്ങി മരിച്ച നിലയിൽ

കാസർക്കോട്: കരാറുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളത്തിങ്കാല്‍ കുണ്ടംപാറയിലെ കെ. സനീഷ് കുമാറാ(37)ണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറിന് വീട്ടില്‍ നിന്നിറങ്ങിയ സനീഷ് രാത്രി വൈകിയിട്ടും തിരിച്ചു വരാത്തതിനാല്‍ അന്വേഷിക്കുന്നതിനിടയില്‍ റബ്ബര്‍ തോട്ടത്തില്‍ കെട്ടിതൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സനീഷിന്റെ ഡയറിയില്‍ ആത്മഹത്യി സൂചന കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സർക്കാർ കരാര്‍ ജോലികള്‍...

പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ;അവസാന ഇൻസ്റ്റഗ്രാം സ്റ്റാറ്റസ്,”സോറി”

കാസർകോട്: പരീക്ഷക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയര്‍ സെകന്ററി സ്‌കൂൾ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയാണ് അഭിനവ് (17) പെരളം സ്വദേശി വിനോദ് - ശാലിനി ദമ്പതികളുടെ മകനായ അഭിനവിനെ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ എല്‍പി സ്‌കൂളിന്റെ പുറകില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടു ദിവസം...

റമസാന്‍: മാനവിക മൂല്യങ്ങളെ പ്രസരിപ്പിക്കാനുള്ള അവസരം -നരസിംഹാനന്ദ

കോഴിക്കോട്: വിദ്വേഷങ്ങളെ തിരസ്‌ക്കരിച്ചും നന്മകളെ പരിപോഷിപ്പിച്ചും മാനവിക മൂല്യങ്ങളെ പ്രസരിപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാക്കി റമസാനിനെ മാറ്റണമെന്ന് രാമകൃഷ്ണ മിഷന്‍ സെക്രട്ടറി സ്വാമി നരസിംഹാനന്ദ അഭിപ്രായപ്പെട്ടു.ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷന്‍ റമസാനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന കനിവ് കാമ്പയിന്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പദ്ധതിയിലേക്ക് അദ്ദേഹം തുക കൈമാറി. ഖാസി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.വി.മുഹമ്മദലി...

വനിതാദിനത്തിൽ പാലക്കാട്- ഈറോഡ് ചരക്കു തീവണ്ടിയിൽ ലോക്കോ പൈലറ്റുമാരായി വനിതകൾ

സൂപ്പി വാണിമേൽ പാലക്കാട്: ലോക്കോ പൈലറ്റ് സീറ്റിൽ എസ്. ബിജി, അടുത്ത ഇരിപ്പിടത്തിൽ സീനിയർ അസി.ലോക്കോ പൈലറ്റ് കെ.ഗായത്രി. പാലക്കാട് നിന്ന് ഈറോഡിലേക്ക് കുതിച്ച ചരക്ക് വണ്ടി ഇവർ നിയന്ത്രിച്ചു. ഏറ്റവും പിറകിൽ ഗാർഡ് ഡ്യൂട്ടിയിൽ സി.കെ. നിമിഷ ബാനു. പച്ചക്കൊടി കാണിച്ചതും വനിത. വനിത ദിനത്തിൽ ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ ഏർപ്പെടുത്തിയതാണ് സ്ത്രീ പക്ഷ...

മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തല അദാലത്ത് ഏപ്രില്‍, മെയ് മാസങ്ങളില്‍

തിരുവനന്തപുരം: മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് നടത്തും. താലൂക്ക് തലത്തില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് കലക്ട്രേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി വകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാണ് അദാലത്ത് നടത്തുക. ജില്ലാതലത്തില്‍ അദാലത്തിന്റെ ചുമതല മന്ത്രിമാര്‍ക്ക് നിശ്ചയിച്ചു. നടത്തിപ്പ്, സംഘാടനം എന്നിവ ജില്ലാ കലക്ടര്‍മാരുടെ ചുമതലയാണ്. അദാലത്തിലേയ്ക്ക്...

എ. ഗീത കോഴിക്കോട് കലക്ടര്‍

കോഴിക്കോട്: വയനാട് കലക്ടര്‍ എ. ഗീതയെ കോഴിക്കോട് കലക്ടറായി നിയമിച്ചു. കോഴിക്കോട് കലക്ടര്‍ തേജ് ലോഹിത റെഡ്ഡി അവധിയില്‍ പോവുകയാണ്. തൃശൂര്‍ ജില്ലാ കലക്ടര്‍ ഹരിത വി. കുമാറിനെ ആലപ്പുഴയിലേക്ക് മാറ്റി. എറണാകുളം കലക്ടര്‍ ഡോ. രേണുരാജിയാണ് എ. ഗീതക്ക് പകരമായി വയനാട്ടില്‍ എത്തുന്നത്. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എന്‍.എസ് ഉമേഷ് എറണാകുളം...

ഇലകളില്‍ ജീവന്‍ കാത്ത് കാടിറങ്ങി വന്ന വയോധിക ഗ്രാമത്തില്‍ താരമായി

മംഗളൂറു: കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഹൊസമജലു കൗക്രഡി ഗ്രാമത്തിന്റെ സന്തോഷമായി എണ്‍പതുകാരി ഐശുമ്മ കാടിറങ്ങി വന്നു. പച്ചിലകള്‍ തിന്നും കാട്ടരുവിയില്‍ നിന്ന് കുടിച്ചും അലഞ്ഞ പകലുകള്‍. വന നിഗൂഢതയില്‍ നിദ്രയിലാണ്ട രാവുകളും. കാട്ടിലെ കഥ നെഞ്ചിടിപ്പോടെയും മൂക്കത്ത് വിരല്‍വെച്ചും വട്ടം കൂടി കേട്ടവര്‍ക്ക് മുന്നില്‍ കൂസലില്ലാതെ ഐശുമ്മ. ദൊണ്ടില വീട്ടില്‍ നിന്ന് ഇറങ്ങി നടക്കുന്നത് വയോധികയുടെ ശീലമാണ്....
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img