മംഗളൂറു: ആംബുലൻസ് ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് യുവാവ് ആശുപത്രിയിൽ മരിച്ചു.കൗപുവിലുണ്ടായ അപകടത്തിൽ മംഗളൂറു കമ്പ ഉച്ചില നാരായണ ഗുരു റോഡിലെ ശേഖര ദേവഡിഗയുടേയും സുഭദ്ര ദേവഡിഗയുടേയും മകൻ റിതേഷ് ദേവഡിഗയാണ്(35) കൊല്ലപ്പെട്ടത്.
മംഗളൂരുവിൽ നിന്ന് ഉടുപ്പി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ എതിരെ വന്ന ആംബുലൻസ് ഇടിക്കുകയായിരുന്നു.ആംബുലൻസ് കാലിയായിരുന്നിട്ടും കുതിച്ചാണ് വന്നതെന്ന് ദൃക്സാക്ഷികൾ കൗപ് പൊലീസിനോട് പറഞ്ഞു....
മംഗളൂറു: എയർ ഹോസ്റ്റസായി ജോലി ചെയ്യുന്ന യുവതി ബംഗളൂരുവിൽ അപാർട്മെന്റിന്റെ നാലാം നിലയിൽ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാസർകോട് സ്വദേശിയായ കാമുകൻ ആദേശി (26) നെതിരെ കോറമംഗല പൊലീസ് കൊലപാതകത്തിന് കേസെടുത്തു. യുവതിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹിമാചൽ പ്രദേശ് സ്വദേശിയായ അർച്ചന ധിമാൻ (28) ആണ് മരിച്ചത്. സംഭവത്തിന്...
ലോസ് ഏഞ്ചൽസ്: മികച്ച ഗാനത്തിനുള്ള ഓസ്കാർ പുരസ്കാരം എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ‘ആർ.ആർ.ആർ’ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു…’ ഗാനം നേടി. സംഗീത സംവിധാനം നിർവഹിച്ച കീരവാണിയും വരികളെഴുതിയ ചന്ദ്രബോസും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. നേട്ടം ഇന്ത്യക്ക് സമർപ്പിക്കുന്നതായി കീരവാണി പറഞ്ഞു. മൂന്ന് മിനിറ്റും 36 സെക്കൻഡും ദൈർഘ്യമുള്ള ഗാനം രാഹുൽ സിപ്ലിഗഞ്ച്,...
ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ നിന്നുള്ള വിഷ പുക നഗരത്തെ ബാധിക്കുന്നത് പരിസരവാസികളെ ദുരിതത്തിലാക്കുന്നു. വിഷപ്പുക കാരണം ശ്വാസംമുട്ടുന്ന അവസ്ഥയിൽ കൊച്ചി നിവാസികൾക്ക് സുഖമായി ജീവിക്കാൻ കഴിയുന്നില്ല. തീപിടിത്ത പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നടൻ മമ്മൂട്ടി അധികാരികളോട് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
വായുവിന്റെ ഗുണനിലവാരം മോശമായതിനാൽ രാത്രി ഉറങ്ങാനും ശ്വസിക്കാനുമുള്ള ബുദ്ധിമുട്ട് മാധ്യമങ്ങളോട് സംസാരിക്കവെ മമ്മൂട്ടി...
മലയാളി പ്രതിഭകൾ ശ്രദ്ധ നേടി
മംഗളൂരു:ഇന്തോ-ഇസ്ലാമിക് ആർട്ട് ആന്റ് കൾച്ചർ (ഐ.ഐ.ഐ.എ.സി),ബ്യാരിസ് ഗ്രൂപ്പ് സഹകരണത്തോടെ ബംഗളൂരുവിൽ സംഘടിപ്പിച്ച ത്രിദിന അറബിക് കാലിഗ്രാഫി 2023 പ്രദർശനം സമാപിച്ചു. എട്ടുരാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ പങ്കെടുത്തു.മലയാളികളായ ജീഹാൻ കോട്ടയിൽ ഹൈദർ, അൻഫസ് വണ്ടൂർ എന്നിവരുടെ വരകൾ ശ്രദ്ധ നേടി.. ഐ.ഐ.ഐ.എ.സി പ്രിൻസിപ്പൽ മുഖ്ദാർ അഹ്മദാണ് ഇരുവരുടെയും ഗുരു . മഞ്ചേരി...
കോഴിക്കോട്:കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഐ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിക്ക് ജയം. കരുത്തരായ ശ്രീനിധി ഡെക്കാനെയാണ് എതിരില്ലാത്ത ഒരു ഗോളിന് ഗോകുലം കീഴടക്കിയത്. ഇതോടെ ഗോകുലം മൂന്നാം സ്ഥാനത്തെത്തി. കളിയുടെ 49-ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ സ്പാനിഷ് താരം ഇഗ്‌നേഷ്യസാണ് ആതിഥേയര്‍ക്കായി ലക്ഷ്യം കണ്ടത്. 50 പോയന്റുമായി റൗണ്ട് ക്ലാസ്സ്...
മംഗളൂറു: പുഷ്പവൃഷ്ടി പകര്‍ന്ന ആവേശത്തില്‍ നിറഞ്ഞ പുഞ്ചിരിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാവിക്കൊടികൾ പാറുന്ന പാതകളിലൂടെ തുറന്ന വാഹനത്തിൽ നടത്തിയ സഞ്ചാരം ഞായറാഴ്ച മാണ്ട്യയുടെ മുഖഛായ മാറ്റി. മുസ്‌ലിം, ഗൗഡ സമുദായ മൈത്രിയുടെ ഹരിത പാതകളാണ് മാണ്ട്യയുടെ ചരിത്രത്തിലാദ്യം കാവിയണിഞ്ഞത്. മൈസൂറു-ബംഗളൂറു അതിവേഗ പാത ഉദ്ഘാടനം നിർവ്വഹിക്കാൻ എത്തിയതായിരുന്നു മോദി.
മാണ്ട്യ ജില്ലയിൽ മൂന്നാം പാർട്ടിയായ...
കാസർകോട്: ഓടുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ രക്ഷപ്പെട്ടു.ഞായറാഴ്ച മാലോം പുല്ലൊടിയിലാണ് വള്ളിക്കടവ് പറമ്പയിൽ നടക്കുന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വരികയായിരുന്നവർ സഞ്ചരിച്ച കാർ കത്തിയത്.
കാസർകോട് കുറ്റിക്കോൽ സ്വദേശി വേണു ഗോപാലും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. എഞ്ചിനിൽ നിന്ന് പുക കണ്ടയുടൻ കാർ നിറുത്തി യാത്രക്കാർ പുറത്തിറങ്ങി.അപ്പോഴേക്കും തീഗോളങ്ങൾ ഉയർന്നുകഴിഞ്ഞിരുന്നു. വെള്ളരിക്കുണ്ട് പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയപ്പോഴേക്കും...
മംഗളൂറു: ഉംറ തീർത്ഥാടനം കഴിഞ്ഞ് മടക്കയാത്രക്കൊരുങ്ങിയ രണ്ട് മുതിർന്ന വനിതകൾ മക്കയിൽ നിര്യാതരായതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഉടുപ്പി കൊട സ്വദേശികളായ ഖദീജുമ്മ(68), മറിയുമ്മ (65) എന്നിവരാണ് അസുഖത്തെത്തുടർന്ന് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.
മംഗളൂരുവിൽ നിന്നുള്ള 34 പേർ അടങ്ങുന്ന ഉംറ സംഘത്തിൽ ഈമാസം ഒന്നിനാണ് ഇവർ പോയത്. ഉംറ കഴിഞ്ഞ് സംഘം മദീനയിലേക്ക് യാത്ര...
കോഴിക്കോട്: ഗതാഗത സൗകര്യങ്ങളുടെ വികസനം സര്‍ക്കാരിന്റെ അടിസ്ഥാന അജണ്ടയാണെന്ന് തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തീരദേശ വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 1 കോടി 30 ലക്ഷം രൂപ ചിലവിലുള്ള കോയവളപ്പ് കപ്പക്കല്‍ വലിയതൊടി റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ക്രോസ് ഡ്രൈനേജുകളും കാനകളും ഉള്‍പ്പെടെ സജ്ജീകരിച്ച്...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...