Friday, June 20, 2025

Middle East

ആവേശമായി ശേഖര്‍; വിദ്യാര്‍ത്ഥികള്‍ക്ക് ഉത്സവമായി സംവാദം

ലീഡര്‍ഷിപ്പ് ലക്ചര്‍ സീരിസിന്റെ ഭാഗമായാണ് സംവാദം ദുബൈ: പ്രശസ്ത ഇന്ത്യന്‍ ഗായകനും വോളിബുഡ് സംഗീത സംവിധായകനുമായ ശേഖര്‍ റവ്ജിയാനി ദുബൈയിലെ ഗ്ലോബല്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. സ്‌കൂള്‍ നടപ്പിലാക്കുന്ന ലീഡര്‍ഷിപ്പ് ലക്ചര്‍ സീരിസിന്റെ ഭാഗമായെത്തിയ ശേഖറിനെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിച്ചാണ് കുട്ടികള്‍ സ്വാഗതം ചെയ്തത്. ഒരു വിദ്യാഭ്യാസ സ്ഥാപനവും സംഗീതജ്ഞനും കേന്ദ്രീകൃതമായ പരിപാടിയെ പരിപോഷിപ്പിക്കുന്നതിനായി...

തൃക്കാക്കര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുള്ള വിധിയെഴുത്താവും: പി.എം.എ സലാം

റിയാദ്: കേരള സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളെക്കെതിരെയുള്ള വിധിയെഴുത്താവും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് അഡ്വ.പി.എം.എ സലാം പറഞ്ഞു. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി അസീസിയ നെസ്റ്റോ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ലീഡേര്‍സ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പോരാട്ടത്തിന് പകരം തൃക്കാക്കരയില്‍ ജാതീയത ഉയര്‍ത്തി...

വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ഗോള്‍ഡന്‍ ജൂബിലി സംഗമവും ഇഫ്താര്‍ മീറ്റും ശ്രദ്ധേയമായി

മനാമ :മത ഭൗതിക രംഗത് കഴിഞ്ഞ അന്‍പത് വര്‍ഷക്കാലമായി തുല്യതയില്ലാത്ത പ്രവര്‍ത്തനം നടത്തി വരുന്ന വില്ല്യാപ്പള്ളി മുസ്ലിം ജമാത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈന്‍ ചാപ്റ്റര്‍ കമ്മിറ്റി ഗോള്‍ഡന്‍ ജൂബിലി സംഗമവും ഇഫ്താര്‍മീറ്റും സംഘടിപ്പിച്ചു. സമസ്ത പ്രസിഡന്റ്. സയ്യിദ് ഫഖ്‌റുദ്ദീന്‍ കോയ തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഇ.അഹമ്മദ് അധ്യക്ഷത വഹിച്ചു. കെഎംസിസി ബഹ്‌റൈന്‍...

കൗതുകമായി കറങ്ങിനടക്കുന്ന വൃക്ഷ മുത്തശ്ശന്‍

ഷാര്‍ജ: ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവല്‍ നഗരിയില്‍ ഇടക്കിടെ ഒരു വൃക്ഷ മുത്തശ്ശന്‍ കടന്നു വരും. കാണുന്നവരിലെല്ലാം അമ്പരപ്പ് നിറച്ച് മനുഷ്യരെ പോലെ ചുവടുവെക്കുന്ന വൃക്ഷത്തെ കാണുന്ന മാത്രയില്‍ കുട്ടിക്കൂട്ടങ്ങള്‍ ഓടിയെത്തി ഹസ്തദാനം നടത്തും. ഇലകളുടെ മേലാപ്പ് കൊണ്ട് തലയെടുപ്പുള്ള ശാഖകളുള്ള, തലയുയര്‍ത്തി നില്‍ക്കുന്ന വൃക്ഷം യഥാര്‍ഥ്യത്തില്‍ ഒരു സൂചകമാണ്. പ്രകൃതിയും ജീവജാലങ്ങളും നമ്മുടെ ജീവിതത്തെ എങ്ങനെയൊക്കെ...

കുട്ടികള്‍ കൂട്ടത്തോടെയെത്തി, പക്ഷേ മലയാള പുസ്തകങ്ങള്‍ കുറവ്

ഷാര്‍ജ: ഇത്തവണ മലയാള പുസ്തകങ്ങളുടെ കുറവ് സ്റ്റാളുകളില്‍ അനുഭവപ്പെട്ടു. യുഎഇയിലെ കുട്ടികള്‍ക്ക് മലയാള പുസ്തകങ്ങളോടുളള ഇഷ്ടം കുറയുന്നത് വില്‍പനയില്‍ പ്രതിഫലിക്കുന്നതുകൊണ്ടാണ് മലയാള പുസ്തകങ്ങള്‍ സ്റ്റാളുകളിലേക്ക് എത്തിക്കാന്‍ പ്രസാധകരും മടിക്കുന്നത്. എന്നാല്‍ കോവിഡ് സാഹചര്യം മാറിയതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് കൂടുതല്‍ സ്വതന്ത്രമായി വായനോത്സവത്തിലേക്ക് എത്താന്‍ സാധിച്ചുവെന്ന് ഡിസി ബുക്‌സ് പ്രതിനിധിയായ സഞ്ജയ് പറയുന്നു. വായനോത്സവത്തിലെ ഗള്‍ഫില്‍ നിന്നുള്ള കുട്ടികള്‍ക്കുള്ള...

കുട്ടി ഷെഫുമാര്‍ താരങ്ങളായി; തയ്യാറായത് കൊതിയൂറുന്ന ഭക്ഷണവിഭവങ്ങള്‍

ഷാര്‍ജ: അക്ഷരങ്ങളും അറിവും പുസ്തകങ്ങളും കൗതുകങ്ങളും മാത്രമല്ല, വിസ്മയിപ്പിക്കുന്ന മറ്റു കാര്യങ്ങളും നിറഞ്ഞതായിരുന്നു 13-ാമത് ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവല്‍. ഭക്ഷണത്തോടും പാചകത്തോടും താല്പര്യമുള്ള കുരുന്നുകള്‍ക്കായി ഒരുക്കിയ കുക്കറി സെഷന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സന്തോഷം പകരുന്നതായി.യുവ ഭക്ഷണപ്രിയരും വളര്‍ന്നുവരുന്ന പാചകക്കാരും സെലിബ്രിറ്റി അറബ് ഷെഫ് നിദാല്‍ അല്‍ബ്രിഹിയുടെ ശിക്ഷണത്തില്‍ രുചികരവും ആരോഗ്യകരവുമായ ഭക്ഷണങ്ങള്‍ തയ്യാറാക്കുന്ന സെഷന്‍...

യു എ ഇ യിലും ഇന്ത്യയിലും വന്‍കിട നിര്‍മാണ പദ്ധതികളുമായി ബിസിസി ഗ്രൂപ്പ്

അബൂദബിയിലെ പുതിയ ഓഫിസ് സിനിമാതാരം സുനില്‍ ഷെട്ടി ഉദ്ഘാടനം ചെയ്തു ദുബൈ: യു.എ.ഇയിലും ഇന്ത്യയിലുമായി താമസ, വാണിജ്യ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിന് 50000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഭൂമി ഒരുക്കിയതായി യു.എ.ഇ ആസ്ഥാനമായ ബിസിസി ഇന്റര്‍നാഷണല്‍ സ്ഥാപക ചെയര്‍മാന്‍ അംജദ് സിത്താര വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കെട്ടിട നിര്‍മാണ മേഖലയില്‍ വിറ്റു വരവ് അഞ്ച് വര്‍ഷം കൊണ്ട്ഇരട്ടിയാക്കുകയാണ്...

കെ.എം.സി.സി സുപ്രധാന യോഗം ഇന്ന് ദുബൈയില്‍

ദുബൈ: ദുബൈ കെ. എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സുപ്രധാന യോഗം വെള്ളിയാഴ്ച രാത്രി 9.30ന് ദേര മെട്രോപ്പോള്‍ റാസ്റ്റോറന്റില്‍ വെച്ച് ചേരുന്നു. യോഗം ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എളേറ്റില്‍ ഇബ്രാഹിം ഉല്‍ഘാടനം ചെയ്യും. ദുബൈ കെ.എം.സി.സി ആക്ടിംഗ് ജനറല്‍ സെക്രട്ടറി, ട്രഷറര്‍, ജില്ലയില്‍ നിന്നുള്ള സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ മണ്ഡലം കമ്മിറ്റിയുടെ...

വിപണിയില്‍ സ്മാര്‍ട്ട് തരംഗം തീര്‍ത്ത് ടിസിഎല്‍

ദുബൈ: ആഗോള ബ്രാന്‍ഡില്‍ രണ്ടാം സ്ഥാനത്ത് തുടരുന്ന എല്‍സിഡി ടിവി ബ്രാന്‍ഡും ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സസ് മേഖലയിലെ മുന്‍നിരയിലുള്ളതുമായ ടിസിഎല്‍ ഇലക്ട്രോണിക്സ് പുതിയ സി സീരീസ് ടിവി ലൈനപ്പും ഗൃഹോപകരണങ്ങളും മിഡില്‍ഈസ്റ്റ് ആന്റ് ആഫ്രിക്ക വിപണിയില്‍ അവതരിപ്പിച്ചു.160ലധികം രാജ്യങ്ങളിലും മേഖലകളിലും സാന്നിധ്യമുള്ള സാങ്കേതിക ബ്രാന്‍ഡ് എന്ന നിലയില്‍, ആഗോള തലത്തില്‍ ഏകദേശം 300 ദശലക്ഷം...

കുട്ടികളുടെ വായനോത്സവം രണ്ടു നാള്‍ കൂടി; വായനാവസന്തത്തിന് ഞായറാഴ്ച കൊടിയറങ്ങും

ഷാര്‍ജ: കുരുന്നു വായനയിലൂടെ ഭാവനയുടെ വലിയ ലോകം തുറന്നിട്ട ഷാര്‍ജ കുട്ടികളുടെ വായനോത്സവം അവസാന ദിവസങ്ങളിലേക്ക്.കുട്ടികളുടെ വായനോത്സവം ഞായറാഴ്ച സമാപിക്കും. വായനയ്‌ക്കൊപ്പം കുട്ടികള്‍ക്ക് വിവിധ തരത്തിലുളള കലാ പരിപാടികള്‍ ഒരുക്കിയാണ് 12 ദിവസം നീണ്ടുനില്‍ക്കുന്ന 13- മത് വായനോത്സവം പുരോഗമിക്കുന്നത്. വാരാന്ത്യമായതില്‍ കൂടുതല്‍ കുട്ടികള്‍ ഈ ദിവസങ്ങളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികള്‍ക്കായി നിരവധി വര്‍ക്ക് ഷോപ്പുകളും...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img