Friday, June 20, 2025

Middle East

ഡോ.ഹുസൈന്‍ മടവൂരിന് ഗോള്‍ഡന്‍ വിസ ലഭിച്ചു

ഫോട്ടോ : എമിഗ്രേഷന്‍ അധികൃതരില്‍ നിന്ന് പത്തു വര്‍ഷത്തെ വിസ അടിച്ച പാസ്പോര്‍ട്ട് ഡോ. ഹുസൈന്‍ മടവൂര്‍ സ്വീകരിക്കുന്നു ദുബായ് :കെ.എന്‍.എം. സംസ്ഥാന വൈസ് പ്രസിഡന്റും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യുമന്‍ റിസോഴ്സ് ഡെവലപ്മെന്റ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ.ഹുസൈന്‍ മടവൂരിന്് യു.എ.ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ അനുവദിച്ചു.ദുബൈ ഇമിഗ്രേഷന്‍ വിഭാഗം ഓഫീസില്‍ നടന്ന പ്രത്യേക ചടങ്ങില്‍...

എം എ ഗഫൂറിന് കെ എം സി സി സ്നേഹോപഹാരം നല്‍കി

ദുബായ്. ഗായകന്‍ എം എ ഗഫൂറിന് ദുബായ് കെ എം സി സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹിയ തളങ്കര സമ്മാനിച്ചു. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി...

കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളില്‍ ഒന്ന് ദോഹയെന്ന് ടൈം മാഗസിന്‍

ദോഹ 2022ലെ ലോകകപ്പിനായി ഒരുങ്ങുന്ന ഖത്തര്‍ സഞ്ചാരികള്‍ കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളില്‍ ഒന്നാണെന്ന് ടൈംമാഗസിന്‍. ലോകത്തെ മഹത്തരമായ സ്ഥലങ്ങള്‍ എന്ന പേരില്‍ വിവിധ രാജ്യങ്ങളിലെ 50 സ്ഥലങ്ങളെ ഉള്‍പ്പെടുത്തി ടൈം മാഗസിന്‍ പുറത്തിറക്കിയ പട്ടികയിലാണ് ഖത്തറിലെ ദോഹയും ഇടംപിടിച്ചത്. 15 ലക്ഷം ഫുട്‌ബോള്‍ ആരാധകരെ വരവേല്‍ക്കാന്‍ വേണ്ടി ഖത്തര്‍ ഒരുക്കിയ സജ്ജീകരണങ്ങളാണ് ടൈം മാഗസിന്റെ പട്ടികയില്‍...

സലാലയില്‍ കടലില്‍ കാണാതായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

മസ്‌കത്ത്‌:സലാലയില്‍ ടൂറിസ്റ്റ് കേന്ദ്രമായ മുഗ്‌സെയിലില്‍ കടലില്‍ വീണ് കാണാതായ അഞ്ച് ഇന്ത്യാക്കാരില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.ചൊവ്വാഴ്ച സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദുബൈയില്‍ നിന്ന് എത്തിയ ഉത്തരേന്ത്യക്കാരാണ് ഞായറാഴ്ച അപകടത്തില്‍പ്പെട്ടത്.്ഒരു കുടുംബത്തിലെ അംഗങ്ങളായ മൂന്ന് കുട്ടികളടക്കമുള്ള ഉത്തരേന്ത്യന്‍ സംഘം മുഗ്‌സെയിലില്‍ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ഫോട്ടോ എടുക്കാന്‍...

പ്രവാസ ഭൂമിയില്‍ സ്‌നേഹ മഴയായി കെ.എം.സി.സി പെരുന്നാള്‍ മഹിമ

ദുബൈ: പ്രവാസ ഭൂമിയില്‍ സ്‌നേഹ മഴ പെയ്യിച്ച് ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പെരുന്നാള്‍ മഹിമ നവ്യാനുഭവമായി. ബലി പെരുന്നാള്‍ സുദിനത്തില്‍ രാവിലെ ആറരക്ക് ദേര പേള്‍ ക്രീക്ക് ഹോട്ടലില്‍ സ്‌നേഹബന്ധങ്ങള്‍ പുതുക്കിയും സൗഹാര്‍ദ്ദത്തിന്റെ പുതുനാമ്പുകള്‍ തെളിച്ചും നടന്ന പെരുന്നാള്‍ മഹിമയില്‍ നുറ് കണക്കിനാളുകള്‍ പങ്കെടുത്തു. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറം...

എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മക്ക് ഷാര്‍ജയില്‍ പ്രവാസി പിന്തുണ

ഷാര്‍ജ : കേന്ദ്രം കേരളത്തിന് അനുവദിച്ച ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കാസര്‍കോട്ടാണ് സ്ഥാപിക്കേണ്ടതെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ.വൈ.എ.റഹിം പറഞ്ഞു. എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയില്‍ സംഘടിപ്പിച്ച ജില്ലയിലെ പ്രവാസി സംഘടനാ നേതാക്കളുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .കേരളത്തിലെ പതിനാല് ജില്ലകളില്‍ എയിംസിന് ഏറ്റവും...

കെ.എം.സി.സി പെരുന്നാള്‍ മഹിമ

ദുബായ്: ദുബായ് കെ.എം. സി .സി കാസര്‍കോട് ജില്ലാ കമ്മിറ്റിസംഘടിപ്പിക്കുന്ന 'പെരുന്നാള്‍ മഹിമ' ബലി പെരുനാള്‍ ദിനത്തില്‍ രാവിലെ 6.30 ന് ദേര പേള്‍ ക്രീക്ക് ഹോട്ടലില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടക്കും. കെ .എം. സി.സി കേന്ദ്ര, സംസ്ഥാന, ജില്ലാ നേതാക്കള്‍,വിവിധ സംഘടന പ്രതിനിധികള്‍ ,പ്രവാസ ലോകത്തെ മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ...

ഷാജി അരിപ്രക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ

റിയാദ്: ആതുരസേവന രംഗത്ത് സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദില്‍ സ്തുത്യര്‍ഹമായ സേവനമര്‍പ്പിച്ച് ശ്രദ്ധേയനായ മുഹമ്മദ് ഷാജി അരിപ്ര യു.എ.യില്‍ ഗോള്‍ഡന്‍ വിസക്ക് അര്‍ഹനായി. യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ മെഡിക്കല്‍ സെന്ററുകളും ഫാര്‍മസികളുമുള്ള ഷാജി അരിപ്ര സംരഭകരുടെ പട്ടികയിലാണ് വിസക്ക് അര്‍ഹനായത്. യു.എ.ഇ സര്‍ക്കാരിന്റെ ഈ അംഗീകാരത്തിന് ഏറെ നന്ദിയുണ്ടെന്നും രാജ്യത്തിന്റെ അഭിവൃദ്ധിയില്‍ സജീവ പങ്കാളിത്വം വഹിക്കാനും...

കേളി ഇടപെടല്‍; പട്ടാമ്പി സ്വദേശിയെ നാട്ടിലെത്തിച്ചു

റിയാദ് : പക്ഷാഘാതം വന്ന പാലക്കാട് പട്ടാമ്പി സ്വദേശി ഭാസ്‌കരന്‍ രാമന്‍നായരെ കേളി കലാസാംസ്‌കാരിക വേദിയുടേയും ഇന്ത്യന്‍ എംബസിയുടേയും ഇടപെടലില്‍ തുടര്‍ ചികിത്സക്കായി നാട്ടിലെത്തിച്ചു. കഴിഞ്ഞ 24 വര്‍ഷത്തോളമായി റിയാദില്‍ അലൂമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്തു വരികയായിരുന്നു ഭാസ്‌കരന്‍. സ്പോണ്‍സര്‍ ഹുറൂബ് ആക്കിയതിനാല്‍ കഴിഞ്ഞ 2 വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. എംബസിയുടെ സഹായത്തോടെ നാട്ടില്‍ പോകുന്നതിനുള്ള...

റിയാദ് കെഎംസിസി പ്രവാസി സുരക്ഷാ പദ്ധതി; നാലാം ഘട്ട പ്രചാരണ കാമ്പയിന് തുടക്കമായി

റിയാദ് : കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നടപ്പിലാക്കി വരുന്ന പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയുടെ നാലാം ഘട്ട പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുസലാം തൃക്കരിപ്പൂര്‍ ഹംസ പെരിന്തല്‍മണ്ണക്ക് അപേക്ഷാ ഫോറം നല്‍കി കാമ്പയിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിഡന്റ് സി.പി...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img