ദുബൈ: യുഎഇ അമ്പതാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ കെ എം സി സി സംഘടിപ്പിക്കുന്ന അമ്പതിന പരിപാടികളുടെ ഭാഗമായി ലീഗല്‍ സെല്‍ സംഘടിപ്പിച്ച നിയമ സെമിനാര്‍ യു എ ഇ യിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികളുടെയും അഭിഭാഷകരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
സെമിനാര്‍ ദുബൈ മുനിസിപ്പാലിറ്റി പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റ്...
ദുബൈ: മഹാ കവി ടി. ഉബൈദിന്റെ സ്മരണാർത്ഥം ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ "കെഎംസിസി സാഹിത്യ ശ്രേഷ്ഠാ അവാർഡ്"ന് ആലങ്കോട് ലീലാകൃഷ്ണൻ അർഹനായി. കവിയും എഴുത്തുകാരനും കഥാകൃത്തും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ മലയാള സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ്, ഉബൈദിന്റെ ചരമവാർഷികം അര നൂറ്റാണ്ടോടടുക്കുന്ന സന്ദർഭത്തിൽ അവാർഡ് നൽകുന്നതെന്ന് ഭാരവാഹികൾ...
റിയാദ്: റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രഥമ പ്രസിഡന്റും മലയാളം ന്യൂസ് റിപ്പോർട്ടറുമായിരുന്ന കെ. യു. ഇഖ്ബാലിന്റെ വിയോഗത്തിൽ റിയാദ് ഇന്ത്യൻ മീഡിയ ഫോറം അനുശോചിച്ചു. ഓൺലൈനിൽ സംഘടിപ്പിച്ച മീറ്റിംഗിൽ സാമൂഹിക രാഷ്ട്രീയ കലാ മാധ്യമ രംഗത്തെ പ്രമുഖർ അനുസ്മരിച്ചു.
യോഗത്തിൽ റിംഫ് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ ഉബൈദ് എടവണ്ണ യോഗം...
മലപ്പുറം: പ്രവാസ ലോകത്ത് സമസ്തയുടെ ഏക ഔദ്യോഗ പോഷക ഘടകമായ സമസ്ത ഇസ്ലാമിക് സെന്റർ (എസ്ഐസി) സൗദി നാഷണൽ കമ്മിറ്റി വാർഷിക കൗൺസിൽ യോഗം പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി മേലാറ്റൂർ പ്രസിഡന്റും അബ്‌ദുറഹ്‌മാൻ അറക്കൽ ജനറൽ സെക്രട്ടറിയും ഇബ്രാഹിം ഓമശ്ശേരി ഖജാഞ്ചിയുമാണ്. അലവിക്കുട്ടി ഒളവട്ടൂരിനെ ഉപദേശക സമിതി...
ദുബൈ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും കേരള ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാനുമായിരുന്ന അന്തരിച്ച മൂസ എരഞ്ഞോളിയുടെ പേരില്‍ സ്മാരകം ഉയരുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ക്കു വേണ്ടി ഗായകന്‍ കണ്ണൂര്‍ ഷരീഫ് ചെയര്‍മാനും സാമൂഹിക പ്രവര്‍ത്തകന്‍ നവാസ് കച്ചേരി ജനറല്‍ സെക്രട്ടറിയുമായി 'എരഞ്ഞോളി മൂസ ഫൗണ്ടേഷന്‍' കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
ഉത്തരകേരളത്തില്‍ ഉചിത സ്മാരകം നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനത്തിലാണ്...
ദുബൈ: മാപ്പിളപ്പാട്ട് ആസ്വാദകർക്ക് മാത്രമല്ല പാട്ടുകാർക്കും സംഗീത ലോകത്തിനു മൊത്തമായുമുള്ള നഷ്ടമാണ് പീർ മുഹമ്മദിന്റെ നിര്യാണത്തോടെ സംഭവിച്ചിരിക്കുന്നതെന്ന് പ്രമുഖ ഗായകൻ കണ്ണൂർ ശരീഫ് അഭിപ്രായപ്പെട്ടു. ''ഞാൻ ഏറ്റവും അധികം പാടിയത് പീർക്കയുടെ ഗാനങ്ങളാണ്. അദ്ദേഹം അടയാളപ്പെടുത്തിയ പാട്ടുകളിലൂടെയാണ് ഞാനടക്കമുള്ള ഗായക സംഘങ്ങൾ വളർന്നു വന്നത്. ആരോടും ഒട്ടും അസൂയ ഉണ്ടായിരുന്നില്ല. എന്നാൽ ആർക്കും അസൂയ...
ദുബൈ: മാപ്പിളപ്പാട്ടിനെ ലോകോത്തര സംഗീത നഭസ്സിലേക്കു കൈ പിടിച്ചു നടത്തിയ അനുഗൃഹീത ഗായകൻ, പീർ മുഹമ്മദിന്റെ ഓർമ്മകൾ അയവിറക്കി ദുബൈ കെഎംസിസി ഭാരവാഹികളും സർഗ്ഗധാര സഹപ്രവർത്തകരും ഒത്തുചേർന്നു. പ്രവാസ ലോകത്തും നാട്ടിലും എണ്ണമറ്റ വേദികളിൽ പരിപാടികൾ നടത്തിയ പീർക്കയുടെ പാട്ടുകൾ ജനഹൃദയങളിൽ ഇടം നേടിയതാണന്ന് അനുശോചനത്തിൽ പങ്കടുത്തവർ അഭിപ്രായപ്പെട്ടു.സർഗ്ഗധാര ചെയർമാൻ അഷ് റഫ് കൊടുങ്ങല്ലൂർ...
ദുബൈ: തലമുറകളുടെ നന്മകൾ വർദ്ധിപ്പിക്കുന്നതിനും മാനുഷിക മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും എഴുത്തും വായനയും അനിവാര്യമാണെന്ന് പാണക്കാട് സയിദ് മുനവ്വറലി ശിഹാബ് തങ്ങൾ. യുവ എഴുത്തുകാർക്ക് നൽകുന്ന പ്രോത്സഹനങ്ങളെയും വായനാശീലം വളർത്താനുള്ള പരിശ്രമങ്ങളെയും പ്രോത്സാഹിപ്പിക്കാനെങ്കിലും സമൂഹത്തിനു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ദുബൈ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വായനാ വർഷം പരിപാടിയുടെ പ്രസക്തി ഈ ലക്ഷ്യങ്ങൾ സാധൂകരിക്കുന്നതാണെന്നും...
ഷാര്‍ജ: വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍, വിശേഷിച്ച് മലയാളികള്‍ എക്കാലത്തും പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന നേതാവായിരുന്നു ഇ. അഹമദ് എന്ന് ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ: ആസാദ് മൂപ്പന്‍. ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും ഒരു മലയാളി പ്രയാസപ്പെടുന്നു എന്നറിഞ്ഞാല്‍ ഇ. അഹമ്മദ് അതില്‍ ഇട പെട്ടിരിക്കും. അതിനദ്ദേഹത്തിന് പ്രത്യേക ശിപാര്‍ശയോ വ്യക്തി ബന്ധങ്ങളൊ ഒന്നും തന്നെ ആവശ്യമുണ്ടായിരുന്നില്ല....
ദുബായ്: വായനയിലൂടെ മനുഷ്യര്‍ സംസ്കാര ചിത്തരാകുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ. പി. ജോൺസൺ പറഞ്ഞു. വായനാ വർഷാചരണത്തിന്റെ ഭാഗമായി ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ സെന്ററിലെ ദുബൈ കെഎംസിസി സ്റ്റാളിൽ നടന്ന വായനയിലൂടെ ഒത്ത് ചേരൽ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദുബായ് കെഎംസിസി കാസർക്കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...