Wednesday, June 18, 2025

Features

അസം: ദീന രോദനങ്ങള്‍ അവസാനിക്കുന്നില്ല

അബ്ദുസ്സലാം മോങ്ങം ധോല്‍പൂരിലെ അവസാന ദിവസം, നല്ല  മനസമാധാനം തരുമെന്നാണ് പ്രഭാതത്തില്‍ വിചാരിച്ചത്. കാരണം ആയിരത്തോളം വീടുകളില്‍ ഒരു മാസമെങ്കിലും തീ പുകയുമല്ലോ. വരാന്‍ പോകുന്ന ഡിസംബറിലെ തണുപ്പില്‍ വീടില്ലെങ്കിലും ഉള്ളസ്ഥലത്തു പുതപ്പിനുള്ളില്‍ അവര്‍ക്കു ചുരുണ്ട് കൂടാമല്ലോ. ഇതൊക്കെയായിരുന്നു സമാധാനം പ്രതീക്ഷിച്ചതിന്റെ കാരണങ്ങള്‍. അതിനിടയിലാണ് ഹംസക്കോയ ചില കൂരകളിലേക്കു ഞങ്ങളെ കൂട്ടിക്കൊണ്ടു പോയത്. ഉപ്പിട്ട ചായ...

അസം: നെഞ്ചു പിളർക്കുന്ന ബുൾ ഡോസർ ഭരണം

അബ്ദുസ്സലാം മോങ്ങം  കിട്ടിയതെല്ലാം പെറുക്കിയെടുത്ത് നദിയുടെ മറ്റൊരു കരയിൽ തപ്പും തുണിയും ഓലയുമായി വെച്ചു കെട്ടി അവർ. ഇത് കുടിലൊ കൂരയോ അല്ല, കാറ്റു കടക്കാൻ പോലും പഴുതില്ലാത്ത കേവലം മാളങ്ങൾ. പ്രാഥമികാവശ്യങ്ങൾക്കു പോലും നിർവാഹമില്ല.അടിസ്ഥാന സൗകര്യങ്ങളില്ല.അവർ ആയിരത്തോളം കുടുംബങ്ങളുണ്ടവർ. ഇക്കൂട്ടരുടെ ദുരവസ്ഥ ഇ. ടി മുഹമ്മദ് ബഷീറാണ് കേരളത്തിലെത്തിക്കുന്നത് . ഒരു മാസത്തിനുള്ള ഭക്ഷണ...

പുരാനി ദില്ലിയിലെ നിലാവിന്റെ ചത്വരം

1643 ല്‍  നിര്‍മാണമാരംഭിച്ച ഷാജഹാനാബാദ് 1648ല്‍ പൂര്‍ത്തിയാകുന്നു. അതിനുശേഷം 1857ല്‍ മുഗള്‍ സാമ്രാജ്യത്തിന്റെ പതനം വരെ ഷാജഹാനാബാദ് തലസ്ഥാനമായി തുടര്‍ന്നു. ബ്രിട്ടിഷുകാരാണ്, അവരുടെ അധിനിവേശകാലത്ത് ഷാജഹാനാബാദ് എന്ന പേര് മാറ്റി, ഓള്‍ഡ് ഡല്‍ഹി (പുരാനി ദില്ലി)  എന്നാക്കുന്നത്. ഡല്‍ഹി ഒരു മുഗള്‍ ചക്രവര്‍ത്തിയുടെ പേരില്‍ അറിയപ്പെടുന്നത്, ഇന്നത്തെ നമ്മുടെ ഭരണകൂടത്തെ പോലെ, ബ്രിട്ടിഷുകാരും ഇഷ്ടപ്പെട്ടിരുന്നില്ല.

പീർക്ക: കാലത്തെ കൂടെ നിർത്തിയ മാപ്പിളപ്പാട്ടിന്റെ പരിമളക്കാറ്റ്

മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ബദറുല്‍ മുനീര്‍ ഹുസുനുല്‍ ജമാല്‍, വിശ്വപ്രണയകാവ്യമായ ലൈലാമജ്‌നു, അതിലുപരി വിശ്വ സാഹിത്യത്തിന്റെ സുല്‍ത്താനായി വിരാജിച്ച  വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങിയവരെക്കുറിച്ചെല്ലാം പി. ടി. അബ്ദുറഹ്മാന്‍ അദ്ദേഹത്തിന്റെ മാന്ത്രിക തൂലികയില്‍ എഴുതി ചേര്‍ത്ത പാട്ടുകള്‍ പീര്‍മുഹമ്മദിന്റെ ശബ്ദസൗകുമാര്യത്തില്‍ പാടി കേട്ടപ്പോള്‍ മാപ്പിളപ്പാട്ടു ലോകം കോരിത്തരിച്ചിരുന്നിട്ടുണ്ട്.

പീർ മുഹമ്മദ് പോകുന്നത് തലശ്ശേരിയെ മാപ്പിളപ്പാട്ടിൽ ലോകോത്തരമാക്കി

മലയാള സാഹിത്യത്തെ മൈലാഞ്ചി അണിയിച്ച മാപ്പിളപ്പാട്ടിന്റെ ജന്മ നാടാണ് തലശ്ശേരി. മാപ്പിളപ്പാട്ട് മുളച്ചതും തഴച്ചുവളർന്നതും അത് ലോകോത്തരമായതും ഇവിടെ വെച്ചാണ്. മാപ്പിളപ്പാട്ടിന്റെ പിതാവ് എന്നു പറയാവുന്ന കുഞ്ഞായൻ മുസല്യാർക്ക് ജന്മം നൽകിയതും തലശ്ശേരി തന്നെ.

മാപ്പിളപ്പാട്ടു ഗായകൻ പീർമുഹമ്മദ് അന്തരിച്ചു: പൂങ്കുയിലിനെ കണ്ഠത്തിലൊളിപ്പിച്ച ഗായകനു വിട

കണ്ണൂർ: ഇമ്പമാർന്ന ഇശലുകളിലൂടെ സംഗീതാസ്വാദകരുടെ മനസ്സിൽ കൂട് കൂട്ടിയ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (76) അന്തരിച്ചു. വാർധക്യ സഹചമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ നാലോടെയായിരുന്നു അന്ത്യം. മുഴപ്പിലങ്ങാട്ടെ വീട്ടിലെ പൊതുദർശനത്തിനുശേഷം മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വൈകീട്ട് വളപട്ടണം മന്ന ഖബർസ്ഥാനിൽ മറവുചെയ്തു.  എഴുതിയും പാടിയും...

ഫുഡ് ഫോട്ടോഗ്രാഫിയുടെ ടിപ്‌സും ട്രിക്‌സും ഇനി ഈ എഞ്ചിനീയര്‍ പറയും

മലപ്പുറം : കമ്പ്യൂട്ടര്‍ സയന്‍സില്‍ എം ടെക് കഴിഞ്ഞ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി ജോലിചെയ്യുന്ന ഒരാള്‍ക്ക് ഫുഡ് ഫോട്ടോഗ്രഫിയില്‍എന്തുണ്ട് കാര്യം? ചോദിച്ചവര്‍ക്ക് ചോദ്യം സിംപിളായിരുന്നു. എന്നാല്‍ ഇതിനുള്ള പവര്‍ഫുള്‍ ഉത്തരമായി മാറി. ചോദ്യം ചോദിച്ചവര്‍ക്ക് മുന്നില്‍ഫുഡ് ആന്‍ഡ് സെല്‍ഫ് പോർട്രൈറ്റ് ഫോട്ടോഗ്രഫി മേഖലയിലെ വിസ്മയമായി തീര്‍ന്നിരിക്കുകയാണ് ഒരു മലപ്പുറത്തുകാരി. ഇത് ഷെറിന്‍ ജബ്ബാര്‍. സാമൂഹികമാധ്യമങ്ങളില്‍...

ആസ്വദിച്ചു വലിച്ചെറിയപ്പെട്ട കുമരിയുടെ ആത്മീയ നാദം

ഖാഇദേ വില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് മരണത്തിന് കുറച്ചു മുമ്പ് തമിഴ് നാട് ലീഗ് ഘടകത്തിലെ മുസ്തഫ അതിരുകള്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ ലീഗ് പ്രാദേശിക നേതാവിനോട് ഒരു ആഗ്രഹം അറിയിച്ചു.  'എനിക്ക് കുമരി സാഹിബിന്റെ സീറാ ആലാപനം കേള്‍ക്കണം..അതിരുകള്‍ മുസ്തഫ തന്നെയാണ് വടപളനിയില്‍ ഈ സംഭവം എന്നോട് വിശദീകരിച്ചത്.. ഇസ്മയില്‍ സാഹിബിന്റെ...

പാട്ടിന്റെ പാലാഴിയില്‍ പ്രണയ സ്മൃതികളുമായി ആബിദാ റഹ് മാന്‍

പാടിക്കൊതിപ്പിക്കുന്ന ശബ്ദമുണ്ടായിട്ടും തിരശ്ശീലക്കു പിന്നില്‍ കഴിയാനാഗ്രഹിക്കുന്ന എത്രയോ അസാധാരണ പ്രതിഭകളുണ്ട് ഇപ്പോഴും നമുക്കിടയില്‍.ഒരു വേള നമ്മുടെ കലാലോകം കണ്ടെത്താത്തവരോ കണ്ടെത്തിയിട്ടും കണ്ടില്ലെന്ന് നടിക്കപ്പെടുന്നവരോ ആയി ചില നിര്‍ഭാഗ്യര്‍.അത്യപൂര്‍വ്വമായ ഗാനാലാപന ചാരുത കൊണ്ട് ഒരൊറ്റ പാട്ടിലൂടെ സംഗീതാസ്വാദകരുടെ മനം കവര്‍ന്ന അത്തരമൊരു ഗായികയാണ്, പ്രശസ്ത ഗായകന്‍ റഹ്മാന്‍ ചാവക്കാടിന്റെ സഹ ധര്‍മ്മിണി ആബിദാ റഹ്മാന്‍.'ചന്ദ്രരശ്മി തന്‍...

ഒരു ദേശത്തിന്റെ കൈത്താങ്ങായി വയനാട് ഗ്ലോബല്‍ കെ.എം.സി.സി

വ്യവസ്ഥാപിതവും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങളിലൂടെ ഒരു ദേശത്തിന്റെയും ആ ദേശത്തെ പ്രവാസികളുടെയും പ്രത്യാശയായി മാറിയിരിക്കുകയാണ് വയനാട് ജില്ലാ ഗ്ലോബല്‍ കെ.എം.സി.സി എന്ന സന്നദ്ധ സാംസ്‌കാരിക സംഘടന. ഗള്‍ഫ് രാജ്യങ്ങളുടെ നിയമങ്ങളും താല്‍പര്യങ്ങളും അതാതു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അനുകൂലമായി മാറികൊണ്ടിരിക്കുമ്പോള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലുള്ള വയനാട്ടിലെ കെ.എം.സി.സി. പ്രവര്‍ത്തകര്‍, അവര്‍ക്കനുകൂലമാകുന്ന ഭാവി പദ്ധതികളുടെ സജീവ ആലോചനകളിലാണിപ്പോള്‍. സാമ്പത്തികവും...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img