കോഴിക്കോട്: ഒമ്പതാംക്ലാസുകാരിയെ മയക്കുമരുന്ന് കരിയര്‍ ആയി വര്‍ഷങ്ങളോളം ഉപയോഗപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍. ഇയാള്‍ പെണ്‍കുട്ടിയുടെ നാട്ടുകാരനും നേരത്തെ മയക്കുമരുന്ന് കേസില്‍ പിടിയിലായ ആളുമാണ്. ഇയാളുടെ അടുത്ത സുഹൃത്തിനെപ്പറ്റിയും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം പത്ത് പേര്‍ക്കെതിരെ കേസെടുത്തു. 25 പേരടങ്ങുന്ന മറ്റൊരു പെണ്‍കുട്ടിയും ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് ഉണ്ടാക്കിയാണ് മയക്കുമരുന്ന് വിതരണ ശൃംഖല ആരംഭിച്ചത്. കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസില്‍ ഹാജരാകാന്‍ നല്‍കിയ ഫോണ്‍ ദുരുപയോഗപ്പെടുത്തിയാണ് സംഘം പ്രവര്‍ത്തിച്ചത്.
വിദ്യാര്‍ത്ഥിനികളടക്കമുള്ളവരെ ഇതിലേക്ക് ആകര്‍ഷിക്കുകയായിരുന്നു. അവരെ ലഹരി ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുകയും ചെയ്തു. സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അതേസമയം, ഇത്തരം റാക്കറ്റുകളെ അമര്‍ച്ച ചെയ്യാന്‍ പൊലീസ് മാത്രം വിചാരിച്ചാല്‍ നടക്കില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ പറഞ്ഞു. പൊതുജനങ്ങള്‍ സഹകരിക്കണം. അവര്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ കൃത്യമായി പൊലീസിന് കൈമാറണം. അങ്ങനെ ചെയ്താല്‍ ലഹരിമരുന്ന് കടത്ത് സംഘത്തെ നിയന്ത്രിക്കാന്‍ കഴിയും. ബംഗളുരു, ഗോവ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ ലഹരിമരുന്ന് എത്തുന്നത്.